Gulf

പി കെ ശ്യാളയെ അറസ്റ്റ് ചെയ്യുക: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

മനപ്പൂര്‍വമുള്ള നരഹത്യക്കു കേസെടുത്തു മാതൃകാപരമായി പി കെ ശ്യാമളയെ ശിക്ഷിക്കാന്‍ കേരളാ പോലിസ് തയ്യാറാവാണം.

പി കെ ശ്യാളയെ അറസ്റ്റ് ചെയ്യുക: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദോഹ: ആന്തൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കാത്തതിനാല്‍ മനംനൊന്ത് പ്രവാസി സംരഭകന്‍ സാജന്‍ പാറയില്‍ ജീവനൊടുക്കാനിടയായ സംഭത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി. നഗരസഭാ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയുടെ ദുര്‍വാശിയാണ് സംഭവത്തിനു പിന്നിലെന്നു വ്യക്തമായിട്ടും നടപടി കൈക്കൊള്ളാതെ പാര്‍ട്ടിയെ രക്ഷിക്കാന്‍ സിപിഎം നടത്തുന്ന ശ്രമം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുക. മനപ്പൂര്‍വമുള്ള നരഹത്യക്കു കേസെടുത്തു മാതൃകാപരമായി പി കെ ശ്യാമളയെ ശിക്ഷിക്കാന്‍ കേരളാ പോലിസ് തയ്യാറാവാണം. നഗരസഭാ അധ്യക്ഷയ്‌ക്കെതിരായി ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടു പോലും സിപിഎമ്മിന്റെ നിര്‍ദേശമനുസരിച്ച് കേസെടുക്കുന്നത് വൈകിപ്പിക്കുന്ന കേരളാ പോലിസ് നാടിന് അപമാനമാണ്.

സംഭവത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കകത്തുള്ള വടംവലിയുടെ രക്തസാക്ഷിയാണ് സാജന്‍ പാറയിലെന്ന സംരഭകന്‍. നീതിപൂര്‍വമായ അന്വേഷണം നടത്തി സംഭത്തിലെ മുഴുവന്‍ പ്രതികളെയും വെളിച്ചത്തുകൊണ്ടുവരണം. നവകേരള നിര്‍മാണത്തിനു മുന്നില്‍ നില്‍ക്കുന്ന പ്രവാസികളുടെ ജീവനും സ്വത്തിനും പരിപൂര്‍ണ സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് ഉസ്മാന്‍ ആലുവ, ജനറല്‍ സെക്രട്ടറി അഹ്മദ് കടമേരി തുടങ്ങിയവര്‍ സംയുക്ത പ്രസതാവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it