Gulf

കൊവിഡ് വ്യാപനം; കൂടിച്ചേരലുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കുവൈത്ത്

കൊവിഡ് വ്യാപനം; കൂടിച്ചേരലുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കുവൈത്ത്
X

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി 28 വരെയാണ് വിലക്കിന് പ്രാബല്യമുണ്ടാവുക. ആരോഗ്യസാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ തീരുമാനത്തില്‍ മാറ്റം വരുത്തുമെന്ന് കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ ഓരോ ദിവസും കഴിയുന്തോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കൊവിഡ് കേസുകളുടെ സാഹചര്യം കണക്കിലെടുത്ത് വിലക്ക് തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പ്രതിദിന കേസുകള്‍ ഇപ്പോള്‍ ആയിരത്തിന് അടുത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 982 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇത് റെക്കോര്‍ഡ് കണക്കാണ്.

Next Story

RELATED STORIES

Share it