Latest News

റിയാദില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

റിയാദില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു
X

റിയാദ്: രണ്ട് ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ റിയാദില്‍ അപകടത്തില്‍പെട്ടു. സൗദിയിലെ റിയാദില്‍ നിന്ന് ഉംറയ്ക്കായി വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. രണ്ട് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. ഹൈദരാബാദ്, രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

ഹൈദരാബാദ് സ്വദേശി അഹ്‌മദ് അബ്ദുറഷീദിന്റെ ഗര്‍ഭിണിയായ ഭാര്യ ഖന്സ, മകള്‍ മറിയം (3), രാജസ്ഥാന്‍ സികാര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, മകന്‍ അമ്മാര്‍ (4) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഹ്‌മദ് അബ്ദുറഷീദ് (27) ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദിലെ സുവൈദി എന്ന സ്ഥലത്തിനടുത്താണ് ഇവര്‍ താമസിക്കുന്നത്. രണ്ട് കുടുംബവും ഉംറയ്ക്കായി പുറപ്പെട്ടതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.





Next Story

RELATED STORIES

Share it