- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: കുവൈത്തില്‍ ഒരു ഇന്ത്യക്കാരനടക്കം 3 മരണം; 242 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 33 ആയി. ഇവരില്‍ 12 പേര് ഇന്ത്യക്കാരാണ്. 101 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെത്തുടര്‍ന്ന് ഒരു ഇന്ത്യക്കാരനടക്കം ഇന്ന് 3 പേര് കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യക്കാരന് 34 വയസായിരുന്നു. 43 വയസ് പ്രായമായ ബംഗ്ലാദേശി, 71 കാരനായ ജോര്‍ദാനിയന്‍ എന്നിവരാണ് ഇന്ന് മരിച്ച മറ്റുള്ളവര്‍. ജാബിര്‍ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 33 ആയി. ഇവരില്‍ 12 പേര് ഇന്ത്യക്കാരാണ്. 101 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്. ഇതുവരെയായി ആകെ 1,704 പേര് കൊറോണ വൈറസ് ബാധയില്‍നിന്നും രോഗമുക്തി നേടി.
ഇന്ന് 93 ഇന്ത്യക്കാര്‍ അടക്കം ആകെ 242 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതടക്കം ഇന്നുവരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 4,619 ആയി. ഇവരില്‍ 2,090 പേര് ഇന്ത്യാക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 93 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗ ബാധയേറ്റത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ 242 രോഗികളില്‍ 232 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 7 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 3 പേര് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്, യുഎഇ എന്നിവിടങ്ങളില്‍നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവരാണ്. ഇവര്‍ മുഴുവന്‍ പേരും സ്വദേശികളാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 42, ഈജിപ്തുകാര്‍- 31, ബംഗ്ലാദേശികള്‍- 21 പാകിസ്താന്- 8, ബിദൂനി- 3, സിറിയ- 7, ജോര്‍ദാന്‍- 3, നേപ്പാള്‍- 3, സൗദി- 3, ഫിലിപ്പീന്‍സ്- 13, ലബനോന്‍- 2, അഫ്ഘാനിസ്ഥാന്- 1, സുദാന്‍- 4, ഇറാന്- 1, ഇന്തോനീസ്യ- 1, ബനന്- 1, ഇങ്ക- 1, തായ്ലന്റ്- 1, ഫലസ്തീന്- 1, യുഎഇ- 1. ആകെ 2,883 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 69 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 34 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT