Gulf

കൊവിഡ്: യുഎഇയില്‍ ഇന്ന് 11 മരണം

കൊവിഡ്: യുഎഇയില്‍ ഇന്ന് 11 മരണം
X

അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് മാത്രം 11 പേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നത്തേത്. ഇതോടെ മൊത്തം മരണസംഖ്യ 137 ആയി. അതേസമയം, രാജ്യത്ത് 567 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 14,730 ആയി. ഇന്നത്തെ കണക്കുകള്‍ പ്രകാരം 203 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ

രോഗമുക്തി നേടിയവരുടെ എണ്ണം 2,966 ആയി. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താനുള്ള ആരോഗ്യ പരിശോധന മുഴുവന്‍ എമിറേറ്റുകളിലും വ്യാപകമാക്കിയിട്ടുണ്ട്. രാജ്യത്തുള്ള എല്ലാ പൗരന്മാരെയും താമസക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി വരികയാണ്. ദിനേന 25,000ത്തിലധികം ആളുകളിലാണ് ആരോഗ്യ പരിശോധനകള്‍ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it