Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ന് ഏഴുമരണം; ആകെ മരണം 212 ആയി

165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 851 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്

കൊവിഡ്: കുവൈത്തില്‍ ഇന്ന് ഏഴുമരണം; ആകെ മരണം 212 ആയി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴുപേര്‍ കൂടി മരണമപ്പെട്ടു. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നവരാണ് മരണപ്പെട്ടത്. എന്നാല്‍, ഏതു രാജ്യക്കാരാണ് മരണപ്പെട്ടവരെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 212 ആയി. 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 851 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 27043 ആയി. ഇവരില്‍ 8290 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണ്.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍: ഫര്‍വ്വാനിയ-279, അഹമദി-214, ഹവല്ലി-117, കേപിറ്റല്‍-102, ജഹറ-139. രോഗ

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക്: ഫര്‍വ്വാനിയ-59, ജിലീബ്-84, അബ്ദലി-53, ഖൈത്താന്‍-45. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍-279, ഈജിപ്ത്കാര്‍-129, ബംഗ്ലാദേശികള്‍-86. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് 1230 പേരാണ് രോഗ മുക്തി നേടിയത്. ഇന്നുവരെ രോഗ മുക്തരായവരുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 11386 ആയി. ആകെ 15445 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 200 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Next Story

RELATED STORIES

Share it