- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: യുഎഇയിലെ മസ്ജിദുകളില് ഇന്നുമുതല് ജുമുഅ പുനരാരംഭിക്കും
BY BSR4 Dec 2020 6:00 AM GMT

X
BSR4 Dec 2020 6:00 AM GMT
അബൂദബി: കൊവിഡിന്റെ പശ്ചാത്തലത്തില് യുഎഇയിലെ മസ്ജിദുകളില് നിര്ത്തിവച്ച ജുമുഅ നമസ്കാരങ്ങള് ഇന്ന് മുതല് പുനരാരംഭിക്കുന്നു. ദുബയിലെ 766 പള്ളികളും ഷാര്ജയിലെ 487 പള്ളികളും ജുമുഅയ്ക്കു വേണ്ടി തുറക്കുമെന്ന് മതകാര്യവകുപ്പുകള് അറിയിച്ചു. മറ്റ് എമിറേറ്റുകളിലും കൊവിഡ് നിയന്ത്രണങ്ങള് പാലിച്ച് ജുമുഅ നമസ്കാരം നടക്കും. ഒമ്പതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പള്ളികളില് ജുമുഅ തുടങ്ങുന്നത്. പള്ളികളില് ഉള്ക്കൊള്ളാനാവുന്ന ശേഷിയുടെ 30 ശതമാനം പേര്ക്കാണ് ജുമുഅയ്ക്കു പ്രവേശനം അനുവദിക്കുക. മാത്രമല്ല, അരമണിക്കൂര് മുമ്പ് മാത്രമാണ് പള്ളികള് തുറക്കുക. 10 മിനിറ്റില് ഖുത്തുബയും നമസ്കാരവും അവസാനിപ്പിക്കും. നമസ്കാരം കഴിഞ്ഞാല് അരമണിക്കൂറില് പള്ളി അടച്ചിടും.
ജുമുഅ നമസ്കാരത്തിനെത്തുന്നവര് മാസ്ക് ധരിച്ചിരിക്കണമെന്നും മുസല്ലകള് കൊണ്ടുവരണമെന്നും അറിയിച്ചിട്ടുണ്ട്. വീട്ടില് നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്കരിക്കാന് അനുമതിയുണ്ട്. പ്രാര്ഥനയിലെല്ലാം ശാരീരിക അകലം പാലിക്കണം. ഖുര്ആന് വീട്ടില് നിന്ന് കൊണ്ടുവരണമെന്നും പാരായണത്തിന് മൊബൈല് ഫോണു ടാബും ഉപയോഗിക്കാമെന്നും അറിയിപ്പിലുണ്ട്. ജുമുഅയ്ക്കു മുമ്പോ ശേഷമോ തടുച്ചികൂടരുത്.
ഹസ്തദാനത്തിനും വിലക്കുണ്ട്. ഭക്ഷ്യവസ്തുക്കള്, നോട്ടീസ്, സംഭാവന എന്നവയുടെ വിതരണം വിലക്കിയിട്ടുണ്ട്. മുതിര്ന്നവരും രോഗികളും കുട്ടികളും ജുമുഅയ്ക്കു വരുന്നത് ഒഴിവാക്കണമെന്നും അധികൃതര് അറിയിച്ചു.
Covid: Friday namaz will resume in UAE mosques
Next Story
RELATED STORIES
വരും മണിക്കൂറുകളില് സംസ്ഥാനത്ത് ശക്തമായ മഴ
26 July 2025 4:59 AM GMTഹജ്ജ് 2026 : അപേക്ഷ സമർപ്പണത്തിന് കൂടുതൽ സമയം നൽകണം - മന്ത്രി വി...
26 July 2025 3:31 AM GMTഗോവിന്ദച്ചാമിക്ക് ഇനി വിയ്യൂർ ജയിലിൽ ഏകാന്തവാസം
26 July 2025 2:58 AM GMTപോലീസ് ഉദ്യോഗസ്ഥയുടെ സ്വർണ്ണം കവർന്ന് സഹപ്രവർത്തകനായ പോലീസുകാരനും...
26 July 2025 2:36 AM GMTപ്രളയ ഫണ്ട് തട്ടിപ്പ്; കേസ് അട്ടിമറിക്കാന് നീക്കം, ഉന്നത ഗൂഢാലോചന...
25 July 2025 5:13 PM GMTആശമാർക്ക് ആശ്വാസം : 'ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ചു.
25 July 2025 4:41 PM GMT