Gulf

സൗദിയില്‍ തൊഴിലിടങ്ങളില്‍ പ്രവേശനത്തിനു കൊവിഡ് വാക്സിന്‍ നിര്‍ബന്ധം

സൗദിയില്‍ തൊഴിലിടങ്ങളില്‍ പ്രവേശനത്തിനു കൊവിഡ് വാക്സിന്‍ നിര്‍ബന്ധം
X

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലിടങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി തൊഴില്‍ മാനവശേഷി സാമൂഹിക വികസനമന്ത്രാലയം. രാജ്യത്തെ പൊതു, സ്വകാര്യ, നോണ്‍ പ്രോഫിറ്റ് മേഖലകളില്‍ അടക്കം തൊഴിലിടങ്ങളില്‍ പ്രവേശിക്കാന്‍ ഇനി വാക്സിന്‍ എടുക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്വകാര്യ, പൊതു മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ സ്വദേശികളും വിദേശികളും വാക്സിനേഷന്‍ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം ഇത് എന്നുമുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴില്‍ മേഖലകളിലെ വനിത, പുരുഷ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാണെന്നും ഇത് പ്രാബല്യത്തില്‍ വരുന്ന തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് അറിയിപ്പിലുള്ളത്. തൊഴില്‍ മേഖലയില്‍ മറ്റു ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനെടുക്കാന്‍ എത്രയും പെട്ടെന്ന് മുന്നോട്ട് വരണമെന്നും കൊവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം പെരുന്നാള്‍ അവധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ ഓഫിസുകളില്‍ വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതനുസരിച്ച് സന്ദര്‍ശകരും ഉദ്യോഗസ്ഥരും വാക്സിനേഷന്‍ എടുത്തതായി തവക്കല്‍നാ ആപ് വഴി തെളിയിക്കേണ്ടിവരും.

Covid vaccine mandatory for workplace entry in Saudi Arabia

Next Story

RELATED STORIES

Share it