Gulf

ദുബയ് കെയേഴ്‌സിന് യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ 10 ലക്ഷം ദിര്‍ഹം നല്‍കി

യുഗാണ്ടയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് സ്്‌റ്റെം പ്രോഗ്രാം. ആഗോളതലത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ദുബയ് കെയേഴ്‌സ്.

ദുബയ് കെയേഴ്‌സിന് യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ 10 ലക്ഷം ദിര്‍ഹം നല്‍കി
X

അബുദബി: ദുബയ് കെയേഴ്‌സിന്റെ സ്‌റ്റെം പ്രോഗ്രാമിന് യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. യുഗാണ്ടയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് സ്്‌റ്റെം പ്രോഗ്രാം. ആഗോളതലത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ദുബയ് കെയേഴ്‌സ്. സ്്‌റ്റെം വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് യുഎഇ എക്‌സ്‌ചെയിഞ്ച് ഗ്രൂപ്പ് സിഇഒയും ഫിനാബ്ലര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. പിന്നാക്ക സമൂഹത്തെ ശാക്തീകരിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്ന പദ്ധതിയില്‍ യുഎഇ എക്‌സ്‌ചെയിഞ്ച് സെന്ററിന്റെ സഹകരണം വിലപ്പെട്ടതാണന്ന് ദുബയ് കെയേഴ്‌സ് സിഇഒ താരിഖ് മുഹമ്മദ് അല്‍ ഗുര്‍ഗ് പറഞ്ഞു. ദുബയ് കെയേഴ്‌സിന്റെ മറ്റു പദ്ധതികളിലും യുഎഇ എകസ്‌ചെയിഞ്ച് സെന്റര്‍ സഹകരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it