Gulf

സര്‍വീസ് ജൂണ്‍ 16 മുതല്‍ പുനരാരംഭിക്കും; വിമാന കമ്പനികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ സ്പൈസ് ജെറ്റ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികളാണ് അടുത്ത മാസം 16 മുതല്‍ ഇന്ത്യയിലേക്കുള്ള ടിക്കറ്റിനായി ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

സര്‍വീസ് ജൂണ്‍ 16 മുതല്‍ പുനരാരംഭിക്കും; വിമാന കമ്പനികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
X

ദുബയ്: കൊവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ നിര്‍ത്തിവച്ച ഇന്റര്‍നാഷനല്‍ വിമാനങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ സ്പൈസ് ജെറ്റ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികളാണ് അടുത്ത മാസം 16 മുതല്‍ ഇന്ത്യയിലേക്കുള്ള ടിക്കറ്റിനായി ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. അതേദിവസംതന്നെ ബഹ്റൈനില്‍നിന്നും ഗള്‍ഫ് എയറും ഒമാനില്‍നിന്ന് ഒമാന്‍ എയറും പറക്കാനായി വില്‍പ്പന തുടങ്ങിക്കഴിഞ്ഞു.

സ്പൈസ് ജെറ്റ് 533 ദിര്‍ഹം മുതലും എയര്‍ അറേബ്യ 650 ദിര്‍ഹം മുതലുമാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ജൂലായ് ഒന്ന് മുതല്‍ ഇന്‍ഡിഗോ ദുബയ്, അബൂദബി, ഷാര്‍ജ എന്നീ സെക്ടറില്‍നിന്നും കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിക്കഴിഞ്ഞു. അതേസമയം, പ്രമുഖ വിമാന കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവ ഇതുവരെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയോ വില്‍പ്പന ആരംഭിക്കുകയോ ചെയ്തിട്ടില്ല.

ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യാന്ത സര്‍വീസ് എപ്പോള്‍ തുടങ്ങുമെന്ന് ഓദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പണമടച്ച് ടിക്കറ്റ് വാങ്ങിയാല്‍ അടച്ച തുക നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്. നേരെത്തെ തന്നെ യാത്രമുടങ്ങിയ പലര്‍ക്കും ഭാഗികമായോ മുഴുവനായോ പണം നഷ്ടപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it