Gulf

രാജ്യം മഹാമാരിയില്‍ പകച്ചുനില്‍ക്കുമ്പോഴും ഭരണാധികാരികള്‍ സ്വന്തം ജനങ്ങളോട് പ്രതികാര നടപടികള്‍ ചെയ്യുന്നു: പി അബ്ദുല്‍ മജീദ് ഫൈസി

രാജ്യം മഹാമാരിയില്‍ പകച്ചുനില്‍ക്കുമ്പോഴും ഭരണാധികാരികള്‍ സ്വന്തം ജനങ്ങളോട് പ്രതികാര നടപടികള്‍ ചെയ്യുന്നു: പി അബ്ദുല്‍ മജീദ് ഫൈസി
X

അല്‍ ഖോബാര്‍: രാജ്യം മഹാമാരിയുടെ മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴും ഭരണാധികാരികള്‍ സ്വന്തം ജനങ്ങളോട് പ്രതികാര നടപടികള്‍ ചെയ്യുകയാണെന്നു എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ഇതിന്റെ ഭാഗമാണ് കേന്ദ്രത്തിനെതിരേ സമരം ചെയ്‌തെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടക്കുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'അതിജയിക്കാം, ഭയമില്ലാതെ' ഓണ്‍ലൈന്‍ കൗണ്‍സലിങ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ പ്രവാസികളെ ചേര്‍ത്തുപിടിക്കേണ്ട സമയത്ത് ശത്രുതാ മനോഭാവത്തിലാണ് കാണുന്നത്. പ്രവാസികളെയും ഇതരസംസ്ഥാനത്തു നിന്ന് വരുന്നവരെയും തടയാന്‍ പുതിയ പുതിയ കാരണങ്ങള്‍ കണ്ടെത്തുന്ന പിണറായി വിജയന്‍ തന്റെ ഇമേജ് നിലനിര്‍ത്താന്‍ പ്രവാസികളെ ബലിയാടാക്കരുതെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

ആക്‌സസ് ഇന്ത്യ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. സി എച്ച് അഷറഫ് ക്ലാസ് നയിച്ചു. മനുഷ്യന്‍ അതിമഹത്തായ കഴിവുകള്‍ ഉള്ളവരാണ്. ഈ ബുദ്ധിമുട്ടേറിയ കാലവും കടന്നുുപോവുമെന്നും പോസിറ്റീവായി ചിന്തിക്കുകയും പരസ്പര സ്‌നേഹത്തിലും സഹകരിച്ചും ഒന്നിച്ചു മുന്നേറാനാണ് പ്രവാസികള്‍ തയ്യാറാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ചിന്തകളിലേക്ക് മനസ്സിനെ കൊണ്ടുപോവാതെ വരാന്‍ പോകുന്ന ഭാവിയെ നമ്മുടേതാക്കി മാറ്റാന്‍ ഈ സമയെത്തെ വിനിയോഗിക്കണമെന്നും സി എച്ച് അഷറഫ് പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി, സെക്രട്ടറി അഹമ്മദ് കബീര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it