Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം രണ്ടാംഘട്ട ഡ്രൈ റേഷന്‍ കിറ്റ് വിതരണം ചെയ്തു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം രണ്ടാംഘട്ട ഡ്രൈ റേഷന്‍ കിറ്റ് വിതരണം ചെയ്തു
X

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം രണ്ടാംഘട്ട ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാരായ പ്രവാസികളെ നേരിട്ടു കണ്ടെത്തി അവര്‍ക്കുവേണ്ട സഹായങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്ന രീതിയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റയ്ന്‍ കേരള ഘടകം നടത്തുന്നത്. ആദ്യഘട്ട വിതരണത്തില്‍ നൂറുകണക്കിനാളുകളെ സഹായമെത്തിക്കാന്‍ കഴിഞ്ഞു. തുടര്‍ന്നും ആവശ്യക്കാരായ ആളുകളുടെ നിരന്തരമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് രണ്ടാംഘട്ടം സാധനങ്ങള്‍ സ്വരൂപിച്ചത്. വിതരണത്തിന് സൈഫുദ്ധീന്‍ അഴീക്കോട്, അഷ്‌റഫ്, ഷംനാദ് നേതൃത്വം നല്‍കി.

ബഹ്‌റയ്‌നെ മനാമ, മുഹറക്, ഹമദ് ടൗണ്‍, റിഫ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് ഓരോ മേഖലാ ചാര്‍ജ്ജുമാര്‍ക്ക് ഉത്തരവാദിത്തം നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹ്‌റയ്‌ന്റെ ഏത് മേഖലയിലും പ്രയാസം അനുഭവിക്കുന്നവരുടെ വിളിക്ക് ഉത്തരം നല്‍കി ഏതുസമയവും സേവന സന്നദ്ധരായ വോളന്റിയര്‍മാര്‍ ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ ഘടകം പ്രസിഡന്റ് അലി അക്ബര്‍, ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it