Gulf

ചിത്രലേഖയ്‌ക്കെതിരേ സിപിഎമ്മും ഏഷ്യാനെറ്റും നടത്തുന്നത് ജാതീയമായ പകപോക്കല്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ചിത്രലേഖയ്‌ക്കെതിരേ സിപിഎമ്മും ഏഷ്യാനെറ്റും നടത്തുന്നത് ജാതീയമായ പകപോക്കല്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ജിദ്ദ: ജാതീയമായ വിവേചനവും അവഹേളനവും സഹിക്കവയ്യാതെ ഇസ് ലാം സ്വീകരിക്കുകയാണെന്ന പയ്യന്നൂരിലെ ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ പ്രഖ്യാപനം സിപിഎമ്മിന്റെ വംശീയ അധിക്ഷേപത്തില്‍ നിന്നും ഭീഷണിയില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗം തേടലാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് ബ്ലോക്ക് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജാതികളുടെയും സംരക്ഷകരാണ് തങ്ങളെന്ന് സ്റ്റേജ് കെട്ടിയും വാതോരാതെയും വിളിച്ചുകൂവുന്ന സിപിഎമ്മിന്റെ ഉള്ളിലിരിപ്പും ജാതിവെറിയുമാണ്

ചിത്രലേഖയ്‌ക്കെതിരേ നടന്ന മനുഷ്യാവകാശ ധ്വംസനവും അവഹേളനവും വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് നടക്കുന്ന ഘര്‍ വാപസിയുടെ പേരില്‍ സംഘപരിവാര്‍ അധീനതയിലുള്ള സ്ഥാപനത്തില്‍ അറുപതിലേറെ സ്ത്രീകള്‍ കൊടിയ പീഡനം നടന്നത് ഇരകള്‍ തന്നെ ചാനലുകള്‍ക്ക് മുന്നില്‍ വന്നു പറഞ്ഞിട്ടും അതിനു ചെവികൊടുക്കാത്ത ഏഷ്യാനെറ്റ് ചാനലടക്കമുള്ളവര്‍ ചിത്രലേഖയ്‌ക്കെതിരേ സ്വീകരിച്ച നിലപാട് സംഘപരിവാറിന്റെ ബ്രോക്കര്‍ ഏറ്റെടുത്ത താരത്തിലാണെന്നും യോഗം വിലയിരുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അധികാരക്കൊതിയന്മാരെയും ജനവഞ്ചകരെയും അകറ്റിനിര്‍ത്തി വികസന പദ്ധതികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ജനങ്ങളിലേക്കെത്തിക്കുന്നവര്‍ക്കും വിവേചനമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍കുമാണ് വോട്ട് വിനിയോഗിക്കേണ്ടതെന്നും കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റിയാസ് താനൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിദ് കാംബ്രന്‍, മുജീബ് അഞ്ചച്ചവിടി, റാഫി ചേളാരി സംസാരിച്ചു.

Induan social forum held election convention in Makkah road


Next Story

RELATED STORIES

Share it