Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍;സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍;സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
X

ഹായില്‍:ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലിലൂടെ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി.തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹായിലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗില്‍ബെര്‍ട്ട് ജോണിന്റെ(42) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

ഹായില്‍ റോദ റോഡില്‍ രാത്രിയില്‍ വിനോജ് ഗില്‍ബെര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചാണ് മരണപ്പെട്ടത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ജെ കെ അനസ്, ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റു വാങ്ങി ബന്ധുക്കള്‍ക്ക് കൈമാറി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അസീസ് പയ്യന്നൂര്‍, ഹായില്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് റഊഫ് എന്‍ കെ, ഹായിലിലെ സാമൂഹ്യ പ്രവര്‍ത്തകനായ ചാന്‍സ റഹ്മാന്‍, റിയാദ് റൗദ ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പൂന്തുറ എന്നിവര്‍ മൃതദേഹം നാട്ടില്‍ അയക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ ജോണ്‍ ഗില്‍ബെര്‍ട്ടിന്റെയും പ്രേമ ഗില്‍ബെര്‍ട്ടിന്റെയും മകനാണ്. ഭാര്യ ഫെബി വിനോജ് മകള്‍ സോജ് മേരി വിനോജ്(7).

Next Story

RELATED STORIES

Share it