- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്തോ- അറബ് സംഗമം സംഘടിപ്പിക്കുന്നു
ഏപ്രില്‍ 12ന് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് കോണ്‍സുലേറ്റ് അങ്കണത്തിലാണ് പരിപാടി. നൂറ്റാണ്ടുമുമ്പ് ഉപജീവനം തേടിയെത്തിയ അറേബ്യന്‍ മണ്ണില്‍, സേവനസുകൃതംകൊണ്ട് ഇതിഹാസം രചിക്കുകയും കഠിനാധ്വാനത്തിലൂടെ ജീവിതവിജയത്തിന്റെ വീരഗാഥകള്‍ തീര്‍ക്കുകയും ചെയ്ത മലൈബാരികളടക്കമുള്ള ഇന്ത്യന്‍ വംശജരായ നിരവധി സൗദി പ്രമുഖരുമായി സംവദിക്കാനുള്ള അവസരമാണിത്.

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവു (ജിജിഐ) മായി ചേര്‍ന്ന് മുസ്‌രിസ് ടു മക്ക സംഗമം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 12ന് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് കോണ്‍സുലേറ്റ് അങ്കണത്തിലാണ് പരിപാടി. നൂറ്റാണ്ടുമുമ്പ് ഉപജീവനം തേടിയെത്തിയ അറേബ്യന്‍ മണ്ണില്‍, സേവനസുകൃതംകൊണ്ട് ഇതിഹാസം രചിക്കുകയും കഠിനാധ്വാനത്തിലൂടെ ജീവിതവിജയത്തിന്റെ വീരഗാഥകള്‍ തീര്‍ക്കുകയും ചെയ്ത മലൈബാരികളടക്കമുള്ള ഇന്ത്യന്‍ വംശജരായ നിരവധി സൗദി പ്രമുഖരുമായി സംവദിക്കാനുള്ള അവസരമാണിത്.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മുഖ്യാതിഥിയായിരിക്കും. അറബ് മാധ്യമപ്രതിഭ ഖാലിദ് അല്‍മഈന, മലയാള കവിതയെയും സാഹിത്യത്തെയും അറബ് ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ കനപ്പെട്ട സംഭാവനകളേകിയ ഡോ. ശിഹാബ് ഗാനിം (യുഎഇ), മലയാളക്കരയില്‍ ജീവകാരുണ്യത്തിന്റെ തെളിനീരൊഴുക്കുന്ന നഹ്ദി മെഡിക്കല്‍ കമ്പനി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശൈഖ് അബ്ദുല്ല ആമിര്‍ നഹ്ദി തുടങ്ങിയ രാജ്യാന്തരപ്രശസ്തര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജിദ്ദയിലെ വിവിധ തുറകളിലെ നിരവധി ഇന്ത്യന്‍ സൗദി, പ്രവാസി പ്രമുഖരും സംബന്ധിക്കുന്ന ചടങ്ങില്‍ ജിജിഐ ലോഗോ പ്രകാശനവും നടക്കും. മക്കയിലും ജിദ്ദയിലും നാനാതുറകളില്‍ നിറസാന്നിധ്യമായ മലൈബാരികള്‍ക്കൊപ്പം അവിഭക്ത ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍നിന്ന് അറബ് നാട്ടിലെത്തിയവരുടെ പിന്‍മുറക്കാരായ പ്രമുഖരും സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
പണ്ട് മക്കയിലേക്കും അറേബ്യയിലേക്കും കുടിയേറി ഈ നാടിന്റെ ഭാഗമായി മാറുകയും ഇരുരാജ്യങ്ങളുടെയും യശസ്സുയര്‍ത്തുന്നതിന് അതുല്യസംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ വംശജരായ സൗദികളുടെ ചരിത്രം ഗവേഷണവിഷയമാക്കുന്നതിനുള്ള ജിജിഐയുടെ ചുവടുവയ്പ്പുകളുടെ തുടക്കമെന്ന നിലക്കുകൂടിയാണ് സംഗമം. ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി, ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, ഖജാഞ്ചി പി വി ഹസന്‍ സിദ്ദീഖ്, പ്രോഗ്രാം ചീഫ് കോ- ഓഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
കോടാലി കൊണ്ട് കൈകാലുകള് തല്ലിയൊടിച്ചു; മാതാവിനു നേരെ മകന്റെ...
23 April 2025 7:45 AM GMTകെഎസ്ആര്ടിസി ബസ് താഴ്ചയിലേയ്ക്കു മറിഞ്ഞുണ്ടായ അപകടം; ഒരാള് മരിച്ചു
15 April 2025 7:19 AM GMTഇടുക്കിയില് കെഎസ്ആര്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
15 April 2025 6:27 AM GMTതൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസ്; നാല് പ്രതികള്ക്കെതിരേ...
25 March 2025 5:53 AM GMTഭാര്യയുടെ കാല് തല്ലിയൊടിച്ച ഭര്ത്താവ് അറസ്റ്റില്
25 March 2025 1:52 AM GMTതൊടുപുഴ സ്വദേശി ലിബിന്റെ മരണം; ബെംഗളൂരുവില് യുവാവ് അറസ്റ്റില്
17 March 2025 8:56 AM GMT