- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നവമാധ്യമങ്ങളിലെ ഇടപെടലുകള്‍'; സോഷ്യല്‍ ഫോറം മാധ്യമശില്‍പശാല സംഘടിപ്പിച്ചു
റിയാദ്: നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പുതിയകാല ആശയവിനിമയ സാധ്യതകളെ കൃത്യവും സുരക്ഷിതവുമായ ഇടപെടല്‍ നടത്തുന്നതിനു സാമൂഹികപ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നതിനാണ് ശില്‍പശാല സംഘടിപ്പിച്ചത്.
വാര്‍ത്തകളുടെ പിറവി, നവകാല മാധ്യമപ്രവര്‍ത്തനത്തിലെ ജിര്‍ണതകള്‍ എന്ന വിഷയത്തില്‍ ഗള്‍ഫ് മാധ്യമം എഡിറ്റോറിയല്‍ മേധാവി നജീം കൊച്ചുകലുങ്ക് ക്ലാസെടുത്തു. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് റിയാദ് മീഡിയാ ഫോറം സുലൈമാന്‍ ഊരകവും, സൈബര്‍ ലോത്തെ ട്രിക്കുകളും, ടിപ്‌സുകളും എന്നവിഷയത്തില്‍ ടാലന്റ് ഐടി സൊലൂഷന്‍, ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കമ്പനി ഡയറക്ടര്‍ മുനീബ് പാഴൂരും ക്ലാസുകള്‍ നയിച്ചു.
ഏകദിന ശില്‍പശാല സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ലത്തീഫ് എന്‍ എന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം മീഡിയാ കണ്‍വീനര്‍ അന്‍സാര്‍ ചങ്ങനാശ്ശേരി സോഷ്യല്‍ ശില്‍പശാല കോ-ഓഡിനേറ്റ് ചെയ്തു.
സോഷ്യല്‍ ഫോറം അവയര്‍നസ് എന്ന വിഷയത്തില്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗം അന്‍സില്‍ മൗലവി ക്ലാസ് നല്‍കി. പരിപാടിയില്‍ പങ്കെടുത്ത സാമൂഹികപ്രവര്‍ത്തകര്‍ക്ക് നജീം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, ഫ്രറ്റേണിറ്റി ഫോറം ആക്ടിങ് പ്രസിഡന്റ് അന്‍സാര്‍ ആലപ്പുഴ, ബഷീര്‍ കാരന്തൂര്‍, മുനീബ് പാഴൂര്‍ ഫോറം സെക്രട്ടറിമാരായ മുഹമ്മദ് ഉസ്മാന്‍, മുഹിനുദ്ദീന്‍ മലപ്പുറം എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
RELATED STORIES
ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTസീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണം: പി സതീദേവി
18 Nov 2024 5:31 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMT