Gulf

കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോവരുതെന്നാണ് ആഗ്രഹിക്കുന്നത്: എം എ യൂസഫലി

കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോവരുതെന്നാണ് ആഗ്രഹിക്കുന്നത്: എം എ യൂസഫലി
X

അബൂദബി: കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോവരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം എ യൂസഫലി. 3,500 കോടിയുടെ നിക്ഷേപമായാലും ഒരുകോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോവുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസഫലി ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് സംസാരിക്കും.

കൊവിഡ് മൂലം മരിച്ച പ്രവാസികളൂടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍ക്കയുമായി ചര്‍ച്ച നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ പേരും സര്‍ക്കാരിന്റെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് നോര്‍ക്കയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബയ് വേള്‍ഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യുഎഇയുടെ വ്യാപാര വാണിജ്യമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it