Gulf

ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലില്‍ കൊല്ലം സ്വദേശി നാട്ടിലേയ്ക്ക്

നാട്ടില്‍ പോവാന്‍ എക്‌സിറ്റ് അടിക്കുകയും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇടപെടുന്നത്.

ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലില്‍ കൊല്ലം സ്വദേശി നാട്ടിലേയ്ക്ക്
X

ജുബൈല്‍ (സൗദി അറേബ്യ): മാസങ്ങള്‍ നീണ്ട ദുരിതജീവിതത്തിന് വിരാമംകുറിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലില്‍ കൊല്ലം സ്വദേശി നിസാം നാടണഞ്ഞു. ഏകദേശം എട്ടുമാസത്തോളമായി ജുബൈലിലെ ഒരു സ്വദേശിയുടെ കീഴില്‍ ഡ്രൈവറായി ജോലിചെയ്തുവന്ന നിസാമിന് കഴിഞ്ഞ കുറച്ചുമാസമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നു മാത്രമല്ല, മാനസിക പീഡനങ്ങള്‍കൂടി സഹിക്കേണ്ടിവന്നു. ആദ്യത്തെ മൂന്നുമാസം ശമ്പളം തന്നതൊഴിച്ചാല്‍ പിന്നീടുള്ള മാസങ്ങളില്‍ 500 റിയാല്‍ മാത്രമാണ് കിട്ടിക്കൊണ്ടിരുന്നത്.

നാട്ടില്‍ പോവാന്‍ എക്‌സിറ്റ് അടിക്കുകയും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ജുബൈല്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇടപെടുന്നത്. സോഷ്യല്‍ ഫോറം ദമ്മാം സ്റ്റേറ്റ് കമ്മിറ്റി നടപ്പാക്കുന്ന 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുകയും ചെയ്തു. സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഹംസക്കോയ, ഉനൈസ്, മുനവ്വിര്‍ എന്നിവരാണ് വേണ്ട സഹായങ്ങള്‍ നല്‍കിയത്.

Next Story

RELATED STORIES

Share it