Gulf

മലയാളം മിഷന്‍ ദമ്മാം മേഖലാ പ്രവേശനോത്സവം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

മാതൃഭാഷയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരായി പുതുതലമുറ മാറരുത് എന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മലയാളം മിഷന്‍ ദമ്മാം മേഖലാ പ്രവേശനോത്സവം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
X

ദമ്മാം: മലയാള ഭാഷാ പഠനം എന്നത് കേവലമായ ഭാഷാ പഠനത്തിന് അപ്പുറം അത് ഭാഷാ പരമായ നവോത്ഥാനമായി മാറണമെന്നും കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും രൂപപ്പെട്ടത് ഈ നവോത്ഥാനത്തിലൂടെയണ് എന്നും മലയാളം മിഷന്‍ ദമ്മാം മേഖലാ പ്രവേശനോത്സവം ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മാതൃഭാഷയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരായി പുതുതലമുറ മാറരുത് എന്നും അദ്ദേഹം പറഞ്ഞു.

മലയാളി മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഈ മനോഹരഭാഷ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഇല്ലാതെ വരും തലമുറക്കായി തടസങ്ങളില്ലാത്ത ഒരു പുഴ പോലെ ഒഴുകി കൊണ്ടേയിരിക്കുമെന്ന് സുജ സൂസന്‍ പറഞ്ഞു.

മലയാള മിഷന്‍ ദമ്മാം മേഖല പ്രസിഡന്റ് അനു രാജേഷ് അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍ മലയാളം മിഷന്റെ പഠന രീതികള്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് നവോദയ ജനറല്‍ സെക്രട്ടറി പ്രദീപ് കൊട്ടിയം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷ്ണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷബീര്‍ ആക്കോട്, ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് സാജിദ് ആറാട്ടുപുഴ, കെ എം സി സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടുര്‍, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ഭാരവാഹികളായ മുബാറക് സാനി, താഹ കൊല്ലേത്ത്, മലയാളം മിഷന്‍ ദമ്മാം മേഖലാ സെക്രട്ടറി രശ്മി രാമചന്ദ്രന്‍, മലയാളം മിഷന്‍ ദമ്മാം മേഖല കണ്‍വീനര്‍ ധനേഷ് കുമാര്‍ സംസാരിച്ചു.

നടനും പാട്ടുകാരനുമായ സുരേഷ് തിരുവാലിയും ടൊയോട്ട ജലവിയ, ഹുഫൂഫ്, മുബറസ്, തുഖ്ബ, ടൊയോട്ട ബാദിയ,റാക്ക, ജുബൈല്‍ ടൗണ്‍ എന്നീ പഠനകേന്ദ്രങ്ങളും അവതരിപ്പിച്ച ദൃശ്യകലാവിരുന്നും ഇതോടൊപ്പം അരങ്ങേറി.

Next Story

RELATED STORIES

Share it