Gulf

ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറന്നു

കുട്ടികള്‍ക്ക് ആകര്‍ഷണകവാകുന്ന വിധത്തില്‍ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകള്‍ തുറന്നിട്ടുള്ളത്.

ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറന്നു
X

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറന്നു.ഈ പവലിയനില്‍ കുട്ടികള്‍ക്ക് തന്നെ അവരുടെ പാസ്‌പോര്‍ട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ലെ ആഗമന ഭാഗത്താണ് കൗണ്ടറുകള്‍ തുറന്നിട്ടുണ്ടുള്ളത്.നാല് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍മ്മിച്ച പുതിയ പാസ്‌പോര്‍ട്ട് നിയന്ത്രണ പ്ലാറ്റ്‌ഫോമുകള്‍ ഇനി മുതല്‍ എമിഗ്രേഷന്റെ ഭാഗമായെന്ന്് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. കുട്ടികള്‍ക്ക് ആകര്‍ഷണകവാകുന്ന വിധത്തില്‍ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകള്‍ തുറന്നിട്ടുള്ളത്.


പ്രത്യേക അവസരങ്ങളില്‍, ജിഡിആര്‍എഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും' കുട്ടി യാത്രക്കാരെ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. സാലിമും സല്‍മയും കുട്ടികളായ സന്ദര്‍ശകര്‍ക്ക് അവരുടെ നഗരത്തിലേക്കുള്ള ചുവടുവെപ്പില്‍ നിന്ന് സൗഹൃദം വളര്‍ത്താനും സന്തോഷം സൃഷ്ടിക്കാനുമാണെന്ന് ജി ഡി ആര്‍ എഫ്എ വിശദീകരിച്ചു .








Next Story

RELATED STORIES

Share it