- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയോ കിക്കോഫ്: പോപ്പി എഫ്‌സി ചാംപ്യന്മാര്‍
നിലമ്പൂരിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സഹായിക്കുന്നതിന് വേണ്ടി ജിദ്ദാ അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ വക ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ വിവിധ കൂട്ടായ്മകള്‍ക്കുള്ള സഹാങ്ങള്‍ ചടങ്ങില്‍ വെച്ച് കൈമാറി.
ജിദ്ദ: കഴിഞ്ഞ പ്രളയ കാലത്തു നിലമ്പൂര്‍ മേഖലയില്‍ ഉണ്ടായ മലവെള്ളപാച്ചിലും ഉരുള്‍പൊട്ടലും കാരണം ദുരിതമനുഭവിക്കുന്നവരെ സാഹായിക്കുന്നതിനായി നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ 'നിയോ' സംഘടിപ്പിച്ച കിക്കോഫ് ഫുട്‌ബോള്‍ മേള വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് നിലമ്പൂരിന്റെ മഹാ സംഗമമായി മാറി. നിലമ്പൂര്‍ മണ്ഡലത്തിലെ എട്ടു ടീമുകള്‍ പങ്കെടുത്ത 'കിക്കോഫി'ന്റെ ഫൈനലില്‍ ടൈബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജാപ്പാ അമരമ്പലത്തെ തോല്‍പ്പിച്ചു പോപ്പി എഫ്‌സി പോത്തുകല്ല് പ്രഥമ കിക്കോഫ് ചാംപ്യന്‍മാരായി.
പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ ജിദ്ദാ പ്രവാസി കൂട്ടായ്മയായ പോപ്പി ജിദ്ദയുടെ ഫുട്‌ബോള്‍ ക്ലബ്ബാണ് പോപ്പി എഫ്‌സി. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് തുടക്കം കുറിച്ച കിക്കോഫിന് ചെയര്‍മാന്‍ സൈഫുദ്ധീന്‍ വാഴയില്‍ ബോള്‍ കിക്കോഫ് ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന വാശിയേറിയ ലീഗ് മത്സരങ്ങള്‍ രാത്രി 11 മണി വരെ നീണ്ടു നിന്നു.
കിക്കോഫിന്റെ ഔപചാരിക ഉദ്ഘാനകര്‍മ്മം വി പി മുഹമ്മദ് അലി നിര്‍വഹിച്ചു. നിയോ ജിദ്ദ മുഖ്യ രക്ഷാധികാരി ഹംസ സൈക്കോ, നജീബ് കളപ്പാടന്‍, റഹിം പത്തുതറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നിലമ്പൂരിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സഹായിക്കുന്നതിന് വേണ്ടി ജിദ്ദാ അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ വക ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ വിവിധ കൂട്ടായ്മകള്‍ക്കുള്ള സഹാങ്ങള്‍ ചടങ്ങില്‍ വെച്ച് കൈമാറി. നിയോ ജിദ്ദയ്ക്കുള്ള ജാപ്പായുടെ സഹായം ജാപ്പാ പ്രസിഡണ്ട് ജലീല്‍ മാടമ്പ്ര, നിയോ ജിദ്ദാ ചെയര്‍മാന്‍ പി സി എ റഹ്മാന്‍ നു കൈമാറി. പോപ്പി ജിദ്ദയ്ക്കുള്ള സഹായം ജാപ്പാ രക്ഷാധികാരി ഹുസൈന്‍ ചുള്ളിയോടില് നിന്നും പോപ്പി ജനറല്‍ സെക്രട്ടറി അക്ബര്‍ പൂങ്കുഴിയും ട്രെഷറര്‍ യൂനുസ് അലിയും ചേര്‍ന്ന് സ്വീകരിച്ചു. എടക്കര പാലിയേറ്റിവിനുള്ള സഹായം ശിഹാബ് വിപിയില്‍ നിന്നും നജീബ് കളപ്പാടന്‍ ഏറ്റുവാങ്ങി. നിലമ്പൂര്‍ മൃതീരിയില്‍ വീടു തകര്‍ന്ന് മരണപ്പെട്ട കുടുംബത്തിനുള്ള സഹായം ഇബ്രാഹിം വി പി യില്‍ നിന്നും സി പി മുഹമ്മദ് ഏറ്റുവാങ്ങി. നരേകാവ് പ്രവാസി കൂട്ടായ്മയുടെ സഹായവും ചടങ്ങില്‍ വെച്ച് പോപ്പി ജിദ്ദയ്ക്ക് കൈമാറി.
ജിദ്ദയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളായി വി കെ റൗഫ്, നിസാം മമ്പാട്, കെ ടി എ മുനീര്‍, അബ്ദുല്‍ മജീദ് നഹ, ഷിബു തിരുവന്തപുരം, ഷിയാസ് വി പി, കുഞ്ഞാലി ഹാജി, ഇല്ലിയാസ് കല്ലിങ്ങല്‍, ഇസ്മായില്‍ കല്ലായി, സകീര്‍ ഹുസൈന്‍ എടവണ്ണ, ഇസ്മായില്‍ മുണ്ടക്കുളം, സിഫ് സെക്രട്ടറി ഷെബീര്‍, ഹിഫ്‌സുറഹ്മാന്‍, ഇഖ്ബാല്‍ മച്ചിങ്ങല്‍, സലിം മമ്പാട്, ശരീഫ് അറക്കല്‍, ഹക്കിം പാറക്കല്‍, നാസര്‍ വെളിയംകോട്, നസീം കളപ്പാടന്‍, അമീര്‍ ചെറുകോട്, സലിം കളപ്പാടന്‍, ജിദ്ദയിലെ ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിനിധികളായി ശംസുദ്ധീന്‍, കബീര്‍ കൊണ്ടോട്ടി, ജലീല്‍ കണ്ണമംഗലം, ഗഫൂര്‍ കൊണ്ടോട്ടി, സാദിക്കലി തുവൂര്‍, ഹാശിം കോഴിക്കോട്, സുല്‍ഫീക്കര്‍ ഒതായി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നിയോ പ്രസിഡണ്ട് റഷീദ് വരിക്കോടന്‍ നിയന്ത്രിച്ച ഉദ്ഘാന സെഷനില്‍ ജനറല്‍ സെക്രട്ടറി കെ ടി ജുനൈസ് പോത്തുകല്ല് സ്വാഗതവും ഹുസൈന്‍ ചുള്ളിയോട് നന്ദിയും പറഞ്ഞു.
വിജയികളായ പോപ്പി എഫ്‌സിക്ക് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര നീലാമ്പ്ര ട്രോഫി സമ്മാനിച്ചു. കിക്കോഫ് കണ്‍വീനര്‍ നാസര്‍ കരുളായിയുടെ നേതൃത്വത്തില്‍ വളന്റീര്‍ കോ ഓര്‍ഡിനേറ്റര്‍ ഗഫൂര്‍ എടക്കര, മുര്‍ഷിദ് കരുളായി, അസ്‌കര്‍, ബഷീര്‍, താജ റിയാസ്, അക്ബര്‍ പി, അനസ്, അബ്ദുല്‍ സമദ്, സലിം, അബ്‌റാര്‍, സിറാസ്, അമീര്‍, ഫസല് റഹ്മാന്‍, സല്‍മാന്‍, ജെനീഷ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
RELATED STORIES
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT