Gulf

കുവൈത്തില്‍ പൊതുമാപ്പില്ല; നാടുകടത്തല്‍ തുടരുന്നു

കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇഖാമ പരിശോധനയില്‍ പിടിയിലായവരും കോടതി വിധിയിലൂടെ നാടുകടത്തപ്പെട്ടവരും ജയില്‍ ശിക്ഷ അനുഭവിച്ചവരും ഉള്‍പ്പെടെയുള്ള 17000 വിദേശികളെയാണ് നാടുകടത്തിയത്.

കുവൈത്തില്‍ പൊതുമാപ്പില്ല;  നാടുകടത്തല്‍ തുടരുന്നു
X

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം പൊതുമാപ്പ് ഉണ്ടാകുകയില്ലെന്നും 2018 ല്‍ പ്രതിദിനം 46ലധികം വിദേശികളെ നാടുകടത്തിയതായും ആഭ്യന്തരമന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്കില്‍ പറയുന്നത്. ഇന്ത്യക്കാരാണ് പട്ടികയില്‍ ഒന്നാമത്. ഈജിപ്ത്, ഫിലിപ്പൈന്‍സ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക. എന്നീ രാജ്യക്കാരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇഖാമ പരിശോധനയില്‍ പിടിയിലായവരും കോടതി വിധിയിലൂടെ നാടുകടത്തപ്പെട്ടവരും ജയില്‍ ശിക്ഷ അനുഭവിച്ചവരും ഉള്‍പ്പെടെയുള്ള 17000 വിദേശികളെയാണ് നാടുകടത്തിയത്. താമസനിയമ ലംഘനം, മദ്യം, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍. ഗുരുതരമായ ഗതാഗതനിയമലംഘനം സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയുടെ പേരിലാണ് കൂടുതല്‍ പേരെയും നാടുകടത്തിയത്. വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. അമേരിക്കകാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. താമസകാര്യ വകുപ്പിന്റെ കണക്കു പ്രകാരം 2017ല്‍ 29,000 പേരാണ് കുവൈത്തില്‍ നിന്നു നാടുകടത്തപ്പെട്ടത്.

Next Story

RELATED STORIES

Share it