- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖറിന്റെ 'സീതാരാമ'ത്തിന് ഗള്‍ഫില്‍ വിലക്ക്
ആഗസ്ത് അഞ്ചിന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങവേയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.യുഎഇയില്‍ ചിത്രം വീണ്ടും സെന്‍സറിങ് നടത്തുവാനായി സമര്‍പ്പിച്ചിട്ടുണ്ട്.

അബുദബി: ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായ റൊമാന്റിക് ചിത്രം 'സീതാരാമ'ത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളാണ് ചിത്രത്തെ വിലക്കിയത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങവേയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.യുഎഇയില്‍ ചിത്രം വീണ്ടും സെന്‍സറിങ് നടത്തുവാനായി സമര്‍പ്പിച്ചിട്ടുണ്ട്.
ദുല്‍ഖറിന് പ്രേക്ഷകര്‍ ഏറെയുളള്ള രാജ്യങ്ങളിലെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ബോക്‌സോഫീസ് കളക്ഷനുകളെ സാരമായിബാധിച്ചേക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആശങ്ക. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന സീത രാമം ഓഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.
തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍.ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. ഹാനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയും അഫ്രീന്‍ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
RELATED STORIES
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
24 July 2025 2:57 PM GMTസംഭല്‍ ശാഹീ ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
24 July 2025 2:25 PM GMTപതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കുട്ടിയായിരുന്നുവെന്ന് 37...
24 July 2025 1:32 PM GMT''മുസ്ലിം പണ്ഡിതരുമായി'' ചര്‍ച്ച നടത്തി മോഹന്‍ ഭഗ്വത്
24 July 2025 12:11 PM GMTഇന്ത്യയും യുകെയും 'സ്വതന്ത്രവ്യാപാര' കരാറില്‍ ഒപ്പിട്ടു
24 July 2025 10:57 AM GMTപൂച്ചയാണെന്ന് തെറ്റിദ്ധരിച്ച് പുലിയെ പിന്തുടര്ന്ന് നായ്ക്കൂട്ടം;...
24 July 2025 8:27 AM GMT