- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാന്‍; ജുമുഅ നമസ്‌കാരം നിര്‍ത്തിവച്ചു

മസ്‌കത്ത്: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സുപ്രിം കമ്മിറ്റി (കൊവിഡ്- 19). വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്നും സുപ്രിം കമ്മിറ്റി ഉത്തരവിറക്കി. മസ്ജിദുകളില്‍ അഞ്ചുനേരത്തെ നമസ്‌കാരം തുടരും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണമായി പാലിക്കണമെന്നും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലാ ഓഫിസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലിസ്ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടിലിരുന്നും ജോലിചെയ്യണം.
സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റിവയ്ക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. ഇത്തരം വേദികളിലും കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മറ്റ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. റസ്‌റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.സുരക്ഷാ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍, സാമൂഹിക അകലം, മാസ്‌കുകള്‍ ധരിക്കല്‍ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു.
RELATED STORIES
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു
21 July 2025 4:24 PM GMTധര്‍മസ്ഥലയില്‍ പിതാവിനെ വണ്ടി ഇടിച്ച് കൊന്നെന്ന് മലയാളി യുവാവ്;...
21 July 2025 4:00 PM GMTധര്‍മസ്ഥല കൊലപാതകങ്ങള്‍: വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യിച്ചതിനെതിരേ...
21 July 2025 3:46 PM GMT'തൂഫാനുല്‍ അഖ്സ' പരിശീലനവുമായി അന്‍സാറുല്ല
21 July 2025 1:42 PM GMTഅനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു
21 July 2025 1:35 PM GMTമുസ്ലിം വേള്‍ഡ് ലീഗ് പ്രതിനിധി സംഘം കാബൂളില്‍
21 July 2025 1:29 PM GMT