- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട ജില്ലാ സംഗമം 12ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) പന്ത്രണ്ടാം വാര്‍ഷികം വിവിധ കലാപരിപാടികളോടുകൂടി മാര്‍ച്ച് 26ന് വൈകീട്ട് 4.30 മുതല്‍ ഓണ്‍ലൈനായി (സൂം പ്ലാറ്റ്‌ഫോമില്‍) ആഘോഷിക്കുന്നു. മലയാള ചലച്ചിത്ര, സീരിയല്‍ നടി ശ്രീമതി ചിപ്പി രഞ്ജിത് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മലയാള ചലച്ചിത്ര നടന്‍ ജഗദീഷ് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
മലയാള സിനിമ, സീരിയല്‍, കോമഡി താരം നരിയാപുരം വേണുഗോപാല്‍, ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ, സംഗീത സംവിധായകന്‍ ജിജോ ചേരിയില്‍ എന്നിവര്‍ നയിക്കുന്ന ജെ ആന്റ് ജെ മീഡിയ ഇവന്റ്‌സിന്റെ ഭരാഗരസസന്ധ്യ' എന്ന പേരില്‍ വിവിധ സംഗീത പരിപാടികളുണ്ടായിരിക്കും. അതോടൊപ്പം പിജെഎസ് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.
പിജെഎസ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി വര്‍ഷംതോറും ജിദ്ദയിലെ കലാ, സാംസ്‌കാരിക, സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്കുനല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ് ഈവര്‍ഷം നാടകരംഗത്തെ സംഭാവനയ്ക്ക് ജിദ്ദയില്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന മികച്ച കലാകാരന്മാരില്‍ ഒരാളായ മുഹ്‌സിന്‍ കാളികാവിനു നല്‍കും.
പിജെഎസ് ഫൗണ്ടര്‍ മെംബറും, എക്‌സിക്യൂട്ടീവ് അംഗവും, ജിദ്ദയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ജിദ്ദയിലെ ജീവകാരുണ്യമേഖലയില്‍ സജീവമായ ഒരംഗത്തിന് വര്‍ഷം തോറും ഒരു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ പ്രാരംഭമായി ഈ വര്‍ഷം ജീവകാരുണ്യപ്രവര്‍ത്തകനായ കെ ടി എ മുനീറിന് പ്രഥമ ഷാജി ഗോവിന്ദ് മെമ്മോറിയല്‍ അവാര്‍ഡ് നല്‍കും.
പിജെഎസ് അംഗങ്ങളുടെ മക്കളില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പന്ത്രണ്ടാം ക്ലാസ് പാസാകുന്ന ഒരു കുട്ടിക്ക് വര്‍ഷം തോറും നല്‍കുന്ന എജ്യൂക്കേഷന്‍ അവാര്‍ഡ് ഈ വര്‍ഷം മാസ്റ്റര്‍ രോഹന്‍ കോശി തോമസിന് നല്‍കും. പ്രവാസ ജീവിതത്തില്‍ നിന്നും അനിവാര്യമായ തിരിച്ചുപോക്കിന്റെ അവസരത്തില്‍ ഒരു പുനരധിവാസ പ്രവര്‍ത്തന മേഖല കണ്ടെത്തുന്നതിന്റെ ഭാഗമായി പിജെഎസ് അതിന്റെ അംഗങ്ങള ഉള്‍പ്പെടുത്തി പത്തനംതിട്ടയില്‍ ഒരു സൊസൈറ്റി രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് എബി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി വിലാസ് കുറുപ്പ്, ഖജാന്‍ജി സിയാദ് അബ്ദുല്ല, വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി) അലി തേക്കുതോട്, ഉപദേശക സമിതി കണ്‍വീനര്‍ നൗഷാദ് അടൂര്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ വര്‍ഗീസ് ഡാനിയല്‍, പിആര്‍ഒ അനില്‍ കുമാര്‍ പത്തനംതിട്ട തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0551056087, 0502715302, 0555056835 നമ്പറുകളില്‍ വിളിക്കാം.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT