Gulf

'അതിജീവനത്തിനായി': പിഎംഎഫ് സൗദിതല ക്യാംപയിന് തുടക്കമായി

ഒപ്പുശേഖരണം അല്‍ ഖര്‍ജ് യൂനിറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.

അതിജീവനത്തിനായി: പിഎംഎഫ് സൗദിതല ക്യാംപയിന് തുടക്കമായി
X

റിയാദ്: പ്രവാസി സംരംഭകര്‍ ഉദ്യോഗസ്ഥരാഷ്ട്രീയ ലോബികളില്‍നിന്ന് നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി തലത്തില്‍ 'അതിജീവനത്തിനായി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാംപയിനു തുടക്കമായി. ഇതിന്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാനുള്ള നിവേദനത്തിനു പിന്തുണയഭ്യര്‍ഥിച്ചുള്ള ഒപ്പുശേഖരണവും ആരംഭിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാംപയിനാണു സംഘടിപ്പിക്കുന്നത്.

ഒപ്പുശേഖരണം അല്‍ ഖര്‍ജ് യൂനിറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട് മുഖ്യപ്രഭാഷണം നടത്തി. ജൂണ്‍ 28 മുതല്‍ ഒരുമാസക്കാലം സൗദിയിലെ ലേബര്‍ ക്യാംപുകളടക്കം സന്ദര്‍ശിച്ച് പ്രവാസികള്‍ക്ക് ആത്മധൈര്യം പകരുന്ന ക്ലാസുകള്‍, പ്രതിഷേധയോഗങ്ങള്‍, ഒപ്പുശേഖരണം തുടങ്ങിയവ ക്യാംപയിന്റെ ഭാഗമായി നടക്കും. തുടര്‍ന്ന് ആഗസ്ത് മാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള അധികൃതര്‍ക്ക് സംഘം നേരില്‍കണ്ട് നിവേദനം നല്‍കും. നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, അല്‍ഖര്‍ജ് യൂനിറ്റ് സെക്രട്ടറി സവാദ് അയത്തില്‍, കോ-ഓഡിനേറ്റര്‍ ഗോപിനാഥ്, നിര്‍വാഹക സമിതി അംഗങ്ങളായ ഷാന്‍ കൊല്ലം, ശിഹാബ്, സിയാദ്, അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it