Gulf

കര്‍മ്മങ്ങളുടെ പൂര്‍ണ്ണമായ സ്വീകാര്യതക്ക് പ്രാര്‍ത്ഥനാ നിരതരാകണം: കൊണ്ടോട്ടി സെന്റര്‍ ജിദ്ദ

കര്‍മ്മങ്ങളുടെ പൂര്‍ണ്ണമായ സ്വീകാര്യതക്ക് പ്രാര്‍ത്ഥനാ നിരതരാകണം: കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
X

ജിദ്ദ: കര്‍മ്മങ്ങളുടെ പൂര്‍ണ്ണമായ സ്വീകാര്യതയ്ക്ക് പ്രാര്‍ത്ഥനാ നിരതരാകണമെന്ന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയ സ്വീകരണ യോഗം. ഇബ്രാഹിം നബിയുടെ ആദര്‍ശ പാരമ്പര്യം അതാണെന്നും യോഗം വിലയിരുത്തി. ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ എത്തിയ കൊണ്ടോട്ടി നിവാസികള്‍ക്ക് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ സ്വീകരണം ജിദ്ദ സഫയര്‍ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയത്. പ്രസിഡന്റ് മൊയ്തീന്‍കോയ കടവണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 'ഒരുമ' പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. എ.ടി. ബാവ തങ്ങള്‍, ഗഫൂര്‍ ചുണ്ടക്കാടന്‍, അഷ്‌റഫ് കോമു, ശംസുദ്ധീന്‍ പള്ളത്തില്‍ മക്ക, ഇബ്രാഹീം മുണ്ടപ്പലം, കബീര്‍ നീറാട്, ജംഷി കടവണ്ടി, അബുബക്കര്‍ പി.സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഹാജിമാരായ എരഞ്ഞിക്കല്‍ യൂസഫ് കമാല്‍, മുസ്തഫ മുണ്ടപ്പലം, പി.പി.എം സിദ്ദീഖ് മാസ്റ്റര്‍ എന്നിവര്‍ ഹജ്ജ് അനുഭവങ്ങള്‍ വിവരിച്ചു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സഫ്വ വട്ടപ്പറമ്പന് കൊണ്ടോട്ടി സെന്ററിന്റെ ഉപഹാരം കടവണ്ടി മൊയ്തീന്‍ കോയ നല്‍കി. റഹ് മത്ത്അലി എരഞ്ഞിക്കല്‍ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. അഷ്‌റഫ് കൊട്ടേല്‍സ്, റഫീഖ് മധുവായി, അന്‍സാര്‍, ഷാലു, ഹിദായത്തുള്ള, അബദുറഹ്‌മാന്‍ നീറാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it