Gulf

റിയാദ് സാഹിത്യോല്‍സവ് സമാപിച്ചു; ബത്ഹ ഈസ്റ്റ്, സുലൈ സെക്ടറുകള്‍ ഓവറോള്‍ ജേതാക്കള്‍

റിയാദ് സാഹിത്യോല്‍സവ് സമാപിച്ചു; ബത്ഹ ഈസ്റ്റ്, സുലൈ സെക്ടറുകള്‍ ഓവറോള്‍ ജേതാക്കള്‍
X

റിയാദ്: ആര്‍ എസ് സി റിയാദ് പതിമൂന്നാമത് എഡിഷന്‍ സാഹിത്യോല്‍സവ് സമാപിച്ചു. സിറ്റി, നോര്‍ത്ത് സോണുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സാഹിത്യോല്‍സവില്‍ 400 ലേറെ പ്രതിഭകള്‍ 87 ഇനങ്ങളില്‍ മാറ്റുരച്ചു. സിറ്റി സോണിലെ ബത്ഹ ഈസ്റ്റ് സെക്ടറും നോര്‍ത്ത് സോണിലെ സുലൈ സെക്ടറും ഓവറോള്‍ ജേതാക്കളായി. ശിഫ, മലാസ് സെക്ടറുകള്‍ രണ്ടാം സ്ഥാനവും നേടി. സാംസ്‌കാരിക സമ്മേളനം അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൗക്കത്ത് പര്‍വേശ് ഉദ്ഘാടനം ചെയ്തു. സുഹൈല്‍ നിസാമി അധ്യക്ഷത വഹിച്ചു. ഫലസ്തീനില്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കുന്ന ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും കൊണ്ട് ഐക്യദാര്‍ഢ്യപ്പെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം ഹാമിദ് ചൊവ്വ, ശിഹാബ് കൊട്ടുകാട്, ലുഖ്മാന്‍ പാഴൂര്‍, മജീദ് താനാളൂര്‍, അബ്ദുസ്സലാം വടകര, സലീം കളക്കര, ഇബ്രാഹീം ഹിമമി, ഫസല്‍ സംസാരിച്ചു. ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, നാസര്‍ അഹ്‌സനി, സിറാജ് വേങ്ങര, സലീം പട്ടുവം, ഉമര്‍ മുസ് ല്യാര്‍ പന്നിയൂര്‍, ഉബൈദ് സഖാഫി, അസീസ് പാലൂര്‍ എന്നിവര്‍ വിജയികള്‍ക്കുളള ട്രോഫി സമ്മാനിച്ചു. കലാ പ്രതിഭയായി ഹാഫിസ് ആസിഫ്, സയ്യിദ് അലവി ഫാളിലി എന്നിവരെയും സര്‍ഗ പ്രതിഭകളായി ഫാത്തിമ റുക്‌സാന, ഹുസ്‌ന ഹസയ്‌നാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it