- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്‍ണാഭമായ തുടക്കം

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്‍ണാഭമായ ചടങ്ങുകളോടെ ഷാര്‍ജ എക്‌സ്‌പോയില്‍ തുടക്കമായി. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ സുല്‍ത്താന്‍ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് തുടക്കം കുറിച്ചത്. ഈ വര്‍ഷത്തെ മികച്ച സാംസ്‌കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട ലിബിയന്‍ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹീം അല്‍ കോനിയക്ക് പുരസ്‌കാരം സമ്മാനിച്ചു. ഞങ്ങള്‍ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്ന പ്രമേയത്തിലുള്ള ഷാര്‍ജ ബുക്ക് അതോറിറ്റി(എസ്ബിഎ)യുടെ മേള 12ന് സമാപിക്കും.

രാവിലെ തന്നെ സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിന് പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഏഴാം നമ്പര്‍ ഹാളിലെ ഇന്ത്യന്‍ പവലിയനടക്കം അറബിക്, ഇംഗ്ലീഷ് പവലിയനുകള്‍ ഇന്നലെ വൈകീട്ടോടെ ഒരുക്കം പൂര്‍ത്തിയാക്കി. 108 രാജ്യങ്ങളില്‍ നിന്നുള്ള 2,033 പ്രസാധകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. ഇതില്‍ 1,043 അറബ് പ്രസാധകരും 990 രാജ്യാന്തര പ്രസാധകരുമാണ്. ഇവര്‍ 15 ലക്ഷം ടൈറ്റിലുകള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യും. ഇതുകൂടാതെ, 69 രാജ്യങ്ങളില്‍ നിന്നുള്ള 215 അതിഥികള്‍ 1,700 പരിപാടികളില്‍ സംബന്ധിക്കും. 127 അറബ്, രാജ്യാന്തര അതിഥികള്‍ 460 സാംസ്‌കാരിക പരിപാടികള്‍ നയിക്കും.

പ്രസാധകരെ കൂടാതെ, വിതരണക്കാര്‍, വിവര്‍ത്തകര്‍, ജീവചരിത്രകാരന്മാര്‍ തുടങ്ങിയവര്‍ മേളയ്ക്ക് അക്ഷര വെളിച്ചം നല്‍കും. ദക്ഷിണ കൊറിയയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. കൊറിയയില്‍ നിന്ന് ഒട്ടേറെ എഴുത്തുകാരും ചിന്തകരുമെത്തും. അതോടൊപ്പം കൊറിയന്‍ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. അറബിക് പ്രസാധകരില്‍ യുഎഇയാണ് ഏറ്റവും മുന്നില്‍-300 പേര്‍. ഈജിപ്ത്-284, ലബനനന്‍-94, സിറിയ-62. രാജ്യാന്തര തലത്തില്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. യുകെ, തുര്‍ക്കി എന്നിവയാണ് തൊട്ടുപിന്നില്‍. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പ്രഗത്ഭര്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്‍ഭരെത്തുന്നുണ്ട്. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കും.

സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥികളാവുന്നത്. സംസ്ഥാന മുന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്, ഐഎസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്, സംസ്ഥാന മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് കേരളത്തില്‍ നിന്നെത്തുന്ന മറ്റു പ്രമുഖര്‍. പുസ്തകപ്രദര്‍ശനവും വില്‍പനയും കൂടാതെ, കലാ, പാചക പരിപാടികളും അരങ്ങേറും. കൂടാതെ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനം പകരുന്ന ഒട്ടേറെ പ്രദര്‍ശനങ്ങളും നടക്കും. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ നേരില്‍ക്കാണാനും അവരുടെ പുസ്തകങ്ങള്‍ കൈയൊപ്പ് ചാര്‍ത്തി വാങ്ങിക്കാനും അവസരമുണ്ട്.
RELATED STORIES
എം ജി എസ് ചരിത്ര ഗവേഷണ രംഗത്ത് മികച്ച സംഭാവന നല്കിയ ചരിത്രകാരന്: സി...
26 April 2025 8:58 AM GMTപഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് ''ദി റെസിസ്റ്റന്‍സ് ഫ്രണ്ട്''...
26 April 2025 8:51 AM GMTപഹല്‍ഗാം ആക്രമണം; നിഷ്പക്ഷ അന്വേഷണത്തിന് തയ്യാര്‍: പാകിസ്താന്...
26 April 2025 8:18 AM GMTമാസപ്പടി കേസ്; സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന വീണയുടെ ...
26 April 2025 7:46 AM GMTഎം ജി എസ് ഇന്ത്യന്‍ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകള്‍ നല്കിയ...
26 April 2025 7:32 AM GMTഅനുവാദമില്ലാതെ കളിക്കാന്‍ പോയി; തിരികെയെത്തിയ കുട്ടിയെ...
26 April 2025 7:02 AM GMT