Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍; ഒമാനില്‍ ശനിയാഴ്ച

ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഇക്കുറി ഒരേ ദിവസമാണ് റമദാന്‍ വ്രതാനുഷ്ഠാനും ആരംഭിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍; ഒമാനില്‍ ശനിയാഴ്ച
X
റിയാദ്:മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് നാളെ പെരുന്നാള്‍. അതേസമയം ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് തീരുമാനിച്ചത്. അതേസമയം ഒമാനില്‍ വെള്ളിയാഴ്ചയോടെ റദമാനിലെ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഇക്കുറി ഒരേ ദിവസമാണ് റമദാന്‍ വ്രതാനുഷ്ഠാനും ആരംഭിച്ചത്.





Next Story

RELATED STORIES

Share it