Gulf

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഐക്യദാര്‍ഢ്യം

ഹായില്‍: സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുത്ത കാര്‍ഷിക നിയമത്തിനെതിരേ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്കു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം അറിയിച്ചു. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാവുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി പാവപ്പെട്ട കര്‍ഷകരെ ചതിക്കുഴിയിലേക്ക് തള്ളിവിടുകയാണ് പുതിയ നിയമത്തിലൂടെ ചെയ്യുന്നത്. രാജ്യത്തെ അഗ്രി ബിസിനസ് ഗ്രൂപ്പുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കര്‍ഷകരുടെ മേല്‍ കൂടുതല്‍ അധികാരവും അവകാശവും കൊടുക്കുകയും അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവയ്ക്കാനും കൊള്ളലാഭം കൊയ്യാനും സഹായിക്കുന്നതുമാണ് ഈ നിയമം. ഇതിനെതിരേയുള്ള പ്രതിഷേധം രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ളതാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനുവേണ്ടി ഐക്യപ്പെടണമെന്നും സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Solidarity of Indian Social Forum for Farmers protest

Next Story

RELATED STORIES

Share it