Gulf

യുപിപി വിദ്യാര്‍ഥികള്‍ക്ക് പഠന ക്യാംപ്

ജുഫൈര്‍ നവാരസ് ഓഡിറ്റോറിയത്തില്‍ എയിം 22 എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന പഠന ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 34153933, 39091901,38940444 എന്നീ നമ്പറുകളില്‍ വിളിക്കാം.

യുപിപി വിദ്യാര്‍ഥികള്‍ക്ക് പഠന ക്യാംപ്
X

മനാമ: യുനൈറ്റഡ് പാരന്റ് പാനല്‍ കൊവിഡിന് ശേഷമുള്ള അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി കെഡിസി ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് സെപ്റ്റംബര്‍ 2ന് രാവിലെ 9 മുതല്‍ പഠന ക്യാംപ് നടത്തും.

ജുഫൈര്‍ നവാരസ് ഓഡിറ്റോറിയത്തില്‍ എയിം 22 എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന പഠന ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 34153933, 39091901,38940444 എന്നീ നമ്പറുകളില്‍ വിളിക്കാം.

വാര്‍ത്താസമ്മേളനത്തില്‍ യുപിപി ചെയര്‍മാനും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍, യുപിപി നേതാക്കളായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, എഫ് എം ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, എബി തോമസ്, ദീപക് മേനോന്‍, മോഹന്‍കുമാര്‍ നൂറനാട്, അന്‍വര്‍ ശൂരനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it