- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് വ്യക്തികളെയും സമൂഹത്തെയും ബുദ്ധിമുട്ടിലാക്കുന്നു: സൗദി മനുഷ്യാവകാശ കമ്മീഷന്‍
പല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് മൂലം ആ കമ്പനികള്‍ പ്രതിസന്ധിയിലാവുകയും അതിന്റെ പ്രതിഫലനം തൊഴിലാളികളെയും മറ്റു പല മേഖലകെളയും ബാധിക്കുകയും ചെയ്യുന്നു.
ദമ്മാം: സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് വ്യക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ കാരണമാവുന്നുണ്ടെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഡോ. ഇബ്രാഹിം അല്‍ബത്‌വി അഭിപ്രായപ്പെട്ടു. പലവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നത് പൊടുന്നനെ നിര്‍ത്തലാക്കുമ്പോള്‍ അത് വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും സാമ്പത്തികമേഖലയെയും ബാധിക്കുന്നു. ഇക്കാര്യം ഗൗരവത്തിലെടുത്ത് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെ രീതികളും നടപടിക്രമങ്ങളും പരിശോധിച്ചുവരികയാണ്. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പരാതികള്‍ പരിഹരിക്കുന്നതിന് തങ്ങള്‍ ശ്രമം നടത്താറുണ്ട്. പല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് മൂലം ആ കമ്പനികള്‍ പ്രതിസന്ധിയിലാവുകയും അതിന്റെ പ്രതിഫലനം തൊഴിലാളികളെയും മറ്റു പല മേഖലകെളയും ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍, ഇക്കാര്യത്തില്‍ പുനപ്പരിശോധന നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
RELATED STORIES
ബലാല്‍സംഗക്കേസ്: നടന് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം ...
19 Nov 2024 7:16 AM GMTസംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 560 രൂപ കൂടി 56520...
19 Nov 2024 7:02 AM GMTറോമന്‍ കാലത്തെ റോഡ് തപ്പി പിതാവും മകനും; കിട്ടിയതോ?
19 Nov 2024 7:01 AM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMTഇന്ദിരാഗാന്ധി പരിസ്ഥിതി സംരക്ഷിച്ചു; ഇന്ന് നടക്കുന്നതെല്ലാം...
19 Nov 2024 6:01 AM GMTമാവോവാദി നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
19 Nov 2024 5:58 AM GMT