Gulf

കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

കൊവിഡ് ബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ഇവര്‍.

കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവതി മരിച്ചു. കൊല്ലം പറവൂര്‍ കറുമണ്ടല്‍ സ്വദേശി കല്ലുംകുന്ന് വീട്ടില്‍ ഉഷാ മുരുകന്‍(42) ആണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ഇവര്‍.

ഹോംകെയര്‍ ജോലിചെയ്തുവരികയായിരുന്നു ഇവര്‍. ഭര്‍ത്താവ് സതീശനും മകന്‍ കാര്‍ത്തികേയനും കുവൈത്തിലാണ് ജോലിചെയ്യുന്നത്. ഉദയലക്ഷ്മിയാണ് മകള്‍. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

Next Story

RELATED STORIES

Share it