Gulf

വിസ കച്ചവടം: കുവൈത്തില്‍ സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ക്ക് തടവുശിക്ഷ

വിസ കച്ചവടം: കുവൈത്തില്‍ സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ക്ക് തടവുശിക്ഷ
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ കച്ചവടത്തിനു ഒരു സ്വദേശിയും മൂന്ന് ഈജിപ്തുകാരും ഉള്‍പ്പെടെ നാലുപേര്‍ക്ക് രണ്ടുവര്‍ഷം തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയാണു ശിക്ഷ വിധിച്ചത്. കൊറോണ വൈറസ് പ്രതിസന്ധി ഉടലെടുത്ത ശേഷം രാജ്യത്തെ കോടതിയില്‍ നിന്നു ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന ആദ്യ ശിക്ഷാ വിധിയാണിത്. ഒരു സ്ഥാപനത്തിന്റെ പേരിലുള്ള വിസകളില്‍ സ്വന്തം രാജ്യത്തെ പൗരന്‍മാരെ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കുവൈത്തിലെത്തിക്കുകയും വഞ്ചിക്കുകയും ചെയ്‌തെന്നാണു കേസ്. സ്ഥാപനത്തിന്റെ ഡയറക്ടറായ സ്വദേശിയും ജീവനക്കാരായ മൂന്ന് ഈജിപ്തുകാരുമാണ് ശിക്ഷിക്കപ്പെട്ടവര്‍. വിസ കച്ചവടം, വഞ്ചന എന്നീ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരേ നേരത്തെ ചുമത്തിയിരുന്ന മനുഷ്യക്കടത്ത് കുറ്റത്തിനു തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Visa deal: Four jailed in Kuwait




Next Story

RELATED STORIES

Share it