Pravasi

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ പിസിആർ വ്യവസ്ഥ ഉടൻ പിൻവലിക്കുക

യുഎഇ ഭരണകൂടവും അധികൃതരുമാവട്ടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും പിസിആർ വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ പിസിആർ വ്യവസ്ഥ ഉടൻ പിൻവലിക്കുക
X

ദുബയ്: യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് മാത്രമായി ഏർപ്പെടുത്തിയ പിസിആർ വ്യവസ്ഥ ഉടൻ പിൻവലിക്കണമെന്ന് ചിരന്തന സാംസ്കാരിക വേദി യോഗം ആവശ്യപ്പെട്ടു.

എല്ലാ രാജ്യങ്ങളെയും ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയപ്പോഴും യുഎഇയിൽ നിന്നുമുള്ള യാത്രക്കാർക്ക് മാത്രമായി ഇത് ബാധകമാക്കിയത് ശരിയല്ല. ഇതുമൂലം ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ, വിശേഷിച്ചും പ്രവാസികൾ ഏറെ പ്രയാസങ്ങൾ അനുഭവിക്കുകയാണ്. യുഎഇ ഭരണകൂടവും അധികൃതരുമാവട്ടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും പിസിആർ വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇത് മനസ്സിലാക്കി ഈ ദുസ്ഥിതി അവസാനിപ്പിച്ച് യുഎഇ, കുവൈത്ത് രാജ്യങ്ങളെയും പിസിആർ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്നും പ്രവാസികളടക്കമുള്ള യാത്രക്കാരെ സഹായിക്കണമെന്നും കേന്ദ്ര സർക്കാരിനോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. വി എ ലത്തീഫ്, സി പി ജലീൽ, ജിജോ ജേക്കബ്ബ്, സാബു തോമസ്, നജാദ് ബീരാൻ, ഹാഷിഫ് ഹംസൂട്ടി, അഡ്വ. മുനാഷ് മുഹമ്മദലി, പി പി രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. ടി പി അശറഫ് സ്വാഗതവും അഖിൽഭാസ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it