- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പീഡനപർവ്വത്തിൽ നിന്ന് മോചനം; അരുൺ രാജും അനീഷും നാടണഞ്ഞു
ദുരിതക്കയത്തിൽ നിന്ന് മോചിതരായി കഴിഞ്ഞ ദിവസമാണ് റിയാദ് വിമാനത്താവളത്തില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ അരുൺരാജും അനീഷും യാത്രയായത്.
വാദി ദവാസിര്‍: കുടിവെള്ള വിതരണക്കമ്പനിയിൽ ജോലിക്കായി ട്രാവൽ ഏജൻസിക്കു വൻതുക നൽകി വിസയെടുത്തു സൗദിയിലെത്തിയ മലയാളികൾ ഒന്നര വർഷത്തെ പീഡനപർവ്വത്തിൽ നിന്ന് ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാരുടെ ഇടപെടലിലൂടെ മോചിതരായി തിരികെ നാട്ടിലേക്കു യാത്രയായി. മൂന്നര വർഷം മുമ്പാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി അരുൺ രാജും കൊല്ലം കൊട്ടാരക്കര സ്വദേശി അനീഷും വാദിദവാസിറിലെ അഗാദീർ കുടിവെള്ളക്കമ്പനിയിലേക്ക് ജോലിക്കായി എത്തിയത്.
വിസ തരപ്പെടുത്തിനായി ഇരുവരും ട്രാവൽ ഏജൻസിക്കു ഭീമമായ തുകയും നൽകിയിരുന്നു. ആദ്യ രണ്ടു വർഷക്കാലത്തോളം ജോലിയും ശമ്പളവും ലഭിച്ചിരുന്നതായി അരുൺരാജും അനീഷും പറഞ്ഞു, അതേസമയം ഇരുവർക്കും കമ്പനി ഇഖാമയോ മറ്റു രേഖകളോ നൽകിയിരുന്നില്ല. എന്നാൽ തുടർന്നിങ്ങോട്ട് ജോലിയും ശമ്പളവുമില്ലാതെ താമസസ്ഥലത്ത് കഴിച്ചു കൂട്ടുകയായിരുന്നു.
കമ്പനി ഉടമയിൽ നിന്നും യാതൊരു സഹായവും കിട്ടാതായതിനാൽ ജീവിതച്ചെലവിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വന്നു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെയും മറ്റു സുമനസ്സുകളുടെയും സഹായത്താലായിരുന്നു ഒന്നര വർഷത്തോളം ഇരുവരും കഴിഞ്ഞു പോന്നത്. അതിനിടെ അനീഷിന്റെ സഹോദരി അസുഖം ബാധിച്ചു കിടപ്പിലായതോടെ അവരെ ശുശ്രൂഷിക്കാൻ മറ്റാരുമില്ലാത്തതിനാൽ നാട്ടിലെത്താൻ സഹായിക്കണമെന്ന് കമ്പനി അധികൃതരോട് അപേക്ഷിച്ചെങ്കിലും വിഫലമാവുകയായിരുന്നു.
ദുരിതക്കയത്തിലായ അരുൺരാജിന്റെയും അനീഷിന്റെയും പ്രശ്നത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം വാദി ദവാസിർ ഘടകം ഇടപെട്ട് നിയമപരമായി പ്രശ്നം കൈകാര്യം ചെയ്യാൻ തയാറായപ്പോൾ ഇരുവർക്കുമെതിരേ കള്ളക്കേസ് കൊടുത്തു ദ്രോഹിക്കുകയായിരുന്നു കമ്പനി. ഇഖാമ അടിച്ചു നല്‍കുവാന്‍ കോടതി ആവശ്യപ്പെട്ടിട്ടും സ്പോൺസര്‍ തയാറാകാതെ വന്നപ്പോള്‍ കോടതി ഇടപെട്ടു സ്പോൺസറുടെ എല്ലാ ഗവര്‍ന്മെന്റ് സര്‍വീസുകളും നിര്‍ത്തി വെച്ചു.
പിന്നീട് സ്പോൺസറുടെ മകനുമായി സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് മാനന്തേരി സംസാരിക്കുകയും പ്രശ്നം ഒത്തു തീര്‍പ്പാക്കുകയും, ഇരുവർക്കും വിസ കാൻസൽ ചെയ്തു സ്വദേശത്തേക്കു തിരികെ പോകാനുള്ള രേഖകൾ ശരിയാക്കി നല്‍കുകയുമായിരുന്നു. അതോടൊപ്പം നാലു മാസത്തെ ശമ്പളക്കുടിശ്ശികയും വിമാനടിക്കറ്റും നൽകാൻ കമ്പനി തയാറാവുകയും ചെയ്തു. ദുരിതക്കയത്തിൽ നിന്ന് മോചിതരായി കഴിഞ്ഞ ദിവസമാണ് റിയാദ് വിമാനത്താവളത്തില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ അരുൺരാജും അനീഷും യാത്രയായത്. ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുനനാഗപ്പള്ളിയും അവരോടൊപ്പം യാത്രയില്‍ കൂടെ ഉണ്ടായിരുന്നു.
RELATED STORIES
മുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMTസവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ...
19 Nov 2024 10:53 AM GMTരോഗിയുടെ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടു; ബേബി മെമ്മോറിയല്‍...
19 Nov 2024 9:13 AM GMT