Pravasi

ജിദ്ദ എസ്എംകെ വെസ്‌റ്റേണ്‍ യൂനിയന്‍ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് നാളെ കിക്ക് ഓഫ്

ഇത് ആദ്യമായാണ് ജിദ്ദയില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദയില്‍നിന്നും തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്നുമുള്ള പ്രമുഖ കളിക്കാര്‍ വിവിധ ടീമുകളില്‍ അണിനിരക്കും. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.

ജിദ്ദ എസ്എംകെ വെസ്‌റ്റേണ്‍ യൂനിയന്‍ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് നാളെ കിക്ക് ഓഫ്
X

ജിദ്ദ: വെസ്‌റ്റേണ്‍ യൂണിയന്റെ സഹകരണത്തോടെ ഷറഫിയ്യ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് നാളെ കിക്ക് ഓഫ്. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് 28ന് ജിദ്ദയിലെ സിത്തീന്‍ റോഡിന്റെയും ഖാലിദ് ബ്ന്‍ വലീദ് റോഡിന്റെയും ഇടയിലുള്ള അല്‍ നൂരി മാര്‍ക്കറ്റിന്റെ പിറകുവശത്തുള്ള ഗ്രൗണ്ടിലാണ് മല്‍ത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന മത്സരം വീക്ഷിക്കാന്‍ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സംഘടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇത് ആദ്യമായാണ് ജിദ്ദയില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദയില്‍നിന്നും തൊട്ടടുത്ത പ്രദേശങ്ങളില്‍നിന്നുമുള്ള പ്രമുഖ കളിക്കാര്‍ വിവിധ ടീമുകളില്‍ അണിനിരക്കും. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക.

വിജയികള്‍ക്ക് വെസ്‌റ്റേണ്‍ യൂനിയന്‍ നല്‍കുന്ന ട്രോഫിയും െ്രെപസ്മണിയും സമ്മാനിക്കും. യുണിവേള്‍ഡ്, പ്രിന്റക്‌സ്, ബ്ലാക്ക്&വൈറ്റ് സ്‌പോര്‍ട്‌സ്, ഫാസ്റ്റ്ബില്‍, ജപ്പാന്‍വാച്ച് എന്നിവരും ടൂര്‍ണ്ണമെന്റിന്റെ പ്രായേജകരാണ്. ടൂര്‍ണമെന്റ് വീക്ഷിക്കാനെത്തുന്നവര്‍ക്ക് ബമ്പര്‍ സമ്മാനവും സംഘടകര്‍ ഒരുക്കുന്നുണ്ട്. വിവിധ ചാരിറ്റി പ്രവര്‍ത്തനം ലക്ഷൃമാക്കിയാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഫിറോസ് ചെറുകോട് (ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍), ഹനീഫ കടംബോട്ടില്‍, യാസിര്‍ അറഫാത്ത് വെള്ളുവമ്പ്രം, അബ്ദുല്‍ ജലീല്‍(വെസ്‌റ്റേണ്‍ യൂനിയന്‍ റീജണല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷൃലിസ്റ്റ്), നൗഫല്‍ വണ്ടൂര്‍(യൂണിവേള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍), സൈഫുദ്ദീന്‍ വാഴയില്‍(പ്രിന്റെക്‌സ്) തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്നുനടന്ന ഫിക്‌സര്‍ റിലീസ് ചടങ്ങ് സൈഫുദ്ധീന്‍ വാഴയില്‍ ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് എക്‌സേ, ഫിറോസ് ചെറുകോട്, യാസിര്‍ അറഫാത്ത്, നൗഫല്‍ വണ്ടൂര്‍, റാസിക്ക് ഫാല്‍ക്കണ്‍, ശുഹൈബ് അമാസി, ജുനു ഫലസ്തീന്‍ എഫ്‌സി, ഫാസില്‍ സാഗൊ എഫ്‌സി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഉദ്ഘാടന മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സും സ്വാന്‍ എഫ്.സി എന്നീ രണ്ടു ടിമുകള്‍ തമ്മിലാണ് മാറ്റുരക്കുക.




Next Story

RELATED STORIES

Share it