Pravasi

മെഡിക്കല്‍ ലീവെടുത്ത് വിദേശത്ത് പോകുന്നതിന് നിയന്ത്രണം

പൊതു അവധി ദിനങ്ങളോട് അനുബന്ധിച്ച് വരുന്ന പ്രവര്‍ത്തി ദിനങ്ങളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടി സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു പുതിയ നടപടി.

മെഡിക്കല്‍ ലീവെടുത്ത് വിദേശത്ത് പോകുന്നതിന് നിയന്ത്രണം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി നേടുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ വിദേശത്തേക്ക് മുങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതിനായി ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന സംവിധാനം നിലവില്‍ വന്നു.

ഇത് പ്രകാരം രോഗാവധിയില്‍ പ്രവേശിച്ച് വിദേശ യാത്ര നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാജ്യത്തു നിന്നും പുറത്തേക്ക് പോകാന്‍ സാധിക്കുന്നതല്ല. ഈ സംവിധാനം രാജ്യത്തെ മുഴുവന്‍ പുറപ്പെടല്‍ കേന്ദ്രങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു. കൃത്രിമമായി നേടുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍, അവ ബാധകമാകുന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ അവ നല്‍കിയ ഡോക്റ്റര്‍മാരെയും കുറ്റക്കാരായി കണക്കാക്കപ്പെടും. പൊതു മുതല്‍ ദുരുപയോഗം ചെയ്ത കുറ്റമായിരിക്കും ഇവര്‍ക്കെതിരെ ചുമത്തുക.

നിര്‍ദ്ദിഷ്ട സംവിധാനമനുസരിച്ച് സര്‍ക്കാര്‍ മേഖലയ്ക്ക് ഏകീകൃതമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫോമുകള്‍ അനുവദിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പൊതു അവധി ദിനങ്ങളോട് അനുബന്ധിച്ച് വരുന്ന പ്രവര്‍ത്തി ദിനങ്ങളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടി സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു പുതിയ നടപടി.

Next Story

RELATED STORIES

Share it