Flash News

ആര്‍.എസ്.എസിന്റെ ഭരണഘടനാ വിരുദ്ധത തിരിച്ചറിയണം : എം.കെ ഫൈസി

ആര്‍.എസ്.എസിന്റെ ഭരണഘടനാ വിരുദ്ധത തിരിച്ചറിയണം : എം.കെ ഫൈസി
X


കോഴിക്കോട് : ലോകം ആദരിക്കുന്ന ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന ഏക വിഭാഗം സംഘപരിവാരമാണന്ന് തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷന്‍ എം.കെ ഫൈസി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനക്ക് അനുസൃതമായ ക്ഷേമ രാഷ്ട്രമല്ല ആര്‍.എസ്.എസ് ലക്ഷ്യം കാണുന്ന രാജ്യം. സമാധാനപരമായ ഒരു സാമൂഹിക അന്തരീക്ഷം ഒരിക്കലും സംഘപരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നില്ല.
രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ വെച്ച് അവര്‍ ഭരണഘടന പരസ്യമായി കത്തിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ഒരു ബി.ജെ.പി കേന്ദ്ര മന്ത്രി ഭരണഘടന മാറ്റി എഴുതണം എന്ന് പ്രസ്ഥാവിക്കുകയുണ്ടായി. രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി നിരവധി നിരപരാധികളായ ചെറുപ്പക്കാര്‍ അകാരണമായി ജയിലിലകപ്പെട്ട നാട്ടില്‍ പരസ്യമായ ഭരണഘടനയെ വെല്ലുവിളിക്കുന്ന രാജ്യദ്രോഹികള്‍ അരങ്ങുവാഴുന്ന വിരോധാഭാസത്തിന് രാജ്യം സാക്ഷിയാവുന്നു. സംഘപരിവാരത്തിന്റെ രാജ്യവിരുദ്ധതക്കെതിരെ ജനങ്ങള്‍ ഒന്നിക്കുക എന്നതാണ് സമകാലിക സാഹചര്യത്തില്‍ ജനതയുടെ പ്രധാന ഉത്തരവാദിത്വം . അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷ വഹിച്ച പരിപാടിയില്‍ ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മജീദ് മൈസൂര്‍, മുഹമ്മദ് ഷഫി രാജസ്ഥാന്‍, ദേശീയ ട്രഷറര്‍ അഡ്വ: സാജിദ് സിദ്ധീഖി, ദേശീയ കമ്മിറ്റിയംഗം പ്രഫ: പി കോയ, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, സംസ്ഥാന വര്‍ക്കിം കമ്മിറ്റി അംഗങ്ങളായ ഇ.എസ് കാജാ ഹുസൈന്‍, ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍ കുട്ടി, ഡയ്‌സി ബാലസുബ്രമണ്യന്‍, കെ പി സുഫീറ, എന്‍ കെ സുഹ്‌റാബി, അഡ്വ: റഹീം, ഡോ: സി.എച്ച് അഷ്‌റഫ്, ജില്ലാ പ്രസിഡന്റുമാരായ ഇ എം അബ്ദുല്‍ ലത്വീഫ്, എസ് പി അമീര്‍ അലി, സി പി എ ലത്വീഫ്, മുസ്തഫ പാലേരി, ഹംസ വയനാട്, ബഷീര്‍ പുന്നാട്, എന്‍ യു അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it