Athletics

ബ്രിട്ടന്റെ ഒളിംപിക് ചാംപ്യന്‍ മുഹമ്മദ് ഫറാഹ് 2023 ഓടെ വിരമിക്കും

വരുന്ന ഏപ്രില്‍ 23നാണ് ലണ്ടന്‍ മാരത്തോണ്‍.

ബ്രിട്ടന്റെ ഒളിംപിക് ചാംപ്യന്‍ മുഹമ്മദ് ഫറാഹ് 2023 ഓടെ വിരമിക്കും
X


ന്യൂയോര്‍ക്ക്: ബ്രിട്ടനായി നാല് ഒളിംപിക്‌സില്‍ മെഡല്‍ നേടിയ മുഹമ്മദ് ഫറാഹ് ഈ വര്‍ഷം വിരമിച്ചേക്കും. ലണ്ടന്‍ മാരത്തോണോടെ അത്‌ലറ്റിക്‌സില്‍ നിന്ന് വിടപറയാന്‍ ആഗ്രഹിക്കുകയാണെന്ന് താരം പറയുന്നു. അടുത്ത ഒളിംപിക്‌സില്‍ പങ്കെടുക്കില്ല. ഈ വരുന്ന മാര്‍ച്ചില്‍ 40 പിന്നിടുന്ന തനിക്ക് തുടര്‍ന്നും ട്രാക്കില്‍ നില്‍ക്കാന്‍ സാധിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ ലണ്ടന്‍ മാരത്തോണില്‍ പരിക്കിനെ തുടര്‍ന്ന് പങ്കെടുക്കാനായിരുന്നില്ല. വരുന്ന ഏപ്രില്‍ 23നാണ് ലണ്ടന്‍ മാരത്തോണ്‍. കരിയറിലെ വഴിതിരിവായ ലണ്ടന്‍ മാരത്തോണ്‍ തന്നെയാണ് വിരമിക്കലിനെ ഏറ്റവും അനുയോജ്യമെന്നും താരം പറയുന്നു.



Next Story

RELATED STORIES

Share it