Athletics

ദേശീയ ഗെയിംസ്; കേരളത്തിന് രണ്ട് സ്വര്‍ണ്ണം

വനിതകളുടെ ഹൈജംപില്‍ സ്വപ്‌നാ ബര്‍മന്‍ പുതിയ ദേശീയ റെക്കോഡോടെ സ്വര്‍ണ്ണം നേടി.

ദേശീയ ഗെയിംസ്; കേരളത്തിന് രണ്ട് സ്വര്‍ണ്ണം
X


അഹ്‌മദാബാദ്; ദേശീയ ഗെയിംസിന്റെ ആദ്യ ദിനം കേരളത്തിന് രണ്ട് സ്വര്‍ണ്ണം. സ്‌കേറ്റിങില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലാണ് കേരളത്തിന്റെ നേട്ടം. ഫിഗര്‍ സ്‌കേറ്റിങില്‍ പുരുഷ വിഭാഗത്തില്‍ അഭിജിത്തും സ്‌കേറ്റ് ബോര്‍ഡിങ് വനിതാ വിഭാഗത്തില്‍ വിദ്യാ ദാസും സ്വര്‍ണ്ണം നേടി. പുരുഷ വിഭാഗത്തില്‍ വിനീഷ് വെള്ളിയും നേടി. അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ ജംമ്പില്‍ അരുണ്‍ എബി വെള്ളി മെഡലും നേടി.


പുരുഷ വിഭാഗം ട്രിപ്പിള്‍ ജംമ്പില്‍ പര്‍വീന്‍ ചിത്രവേല്‍ (തമിഴ്‌നാട്) സ്വര്‍ണ്ണം നേടി.കേരളത്തിന്റെ അരുണ്‍ എബിയ്ക്കാണ് വെള്ളി. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ സര്‍വീസസിന്റെ പര്‍വേസ് ഖാന്‍ സ്വര്‍ണ്ണം നേടി. വനിതകളുടെ ഹൈജംപില്‍ സ്വപ്‌നാ ബര്‍മന്‍ പുതിയ ദേശീയ റെക്കോഡോടെ സ്വര്‍ണ്ണം നേടി.








Next Story

RELATED STORIES

Share it