Cricket

36 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ജയവുമായി ന്യൂസിലന്റ്

36 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ജയവുമായി ന്യൂസിലന്റ്
X

ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അനായാസ ജയവുമായി ന്യൂസീലന്‍ഡ്. എട്ടു വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 27.4 ഓവറില്‍ രണ്ടു വിക്കറ്റു നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ന്യൂസീലന്‍ഡ് ബാറ്റര്‍മാരായ വില്‍ യങ് (76 പന്തില്‍ 48), രചിന്‍ രവീന്ദ്ര (46 പന്തില്‍ 39) എന്നിവര്‍ പുറത്താകാതെനിന്നു. സ്‌കോര്‍ ഇന്ത്യ 46, 462, ന്യൂസീലന്‍ഡ് 402, രണ്ടിന് 110.

1988ന് ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ആകെ ഇന്ത്യയില്‍ കിവീസിന്റെ മൂന്നാം ടെസ്റ്റ് വിജയം കൂടിയാണിത്. രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുമ്രയെറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ ന്യൂസീലന്‍ഡിന് ക്യാപ്റ്റന്‍ ടോം ലാഥമിനെ നഷ്ടമായെങ്കിലും, കിവികള്‍ അനായാസം വിജയത്തിലെത്തുകയായിരുന്നു. 39 പന്തുകള്‍ നേരിട്ട ഡെവോണ്‍ കോണ്‍വെ 17 റണ്‍സെടുത്തു പുറത്തായി. രചിന്‍ രവീന്ദ്രയും വില്‍ യങ്ങും നിലയുറപ്പിച്ചതോടെ അവസാന ദിനം ആദ്യ സെഷനില്‍ തന്നെ കിവീസ് വിജയ റണ്‍സ് കുറിച്ചു. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110.





Next Story

RELATED STORIES

Share it