Cricket

ബ്രിസ്‌ബെയിന്‍ ടെസ്റ്റ്; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; മൂന്നാം സെഷന്‍ ഉപേക്ഷിച്ചു

44 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ, ഏഴ് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ബ്രിസ്‌ബെയിന്‍ ടെസ്റ്റ്; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; മൂന്നാം സെഷന്‍ ഉപേക്ഷിച്ചു
X


ബ്രിസ്‌ബെയിന്‍: അതിശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പയിലെ അവസാനത്തെ മല്‍സരത്തിന്റെ രണ്ടാം ദിനം കളി ഉപേക്ഷിച്ചു. മല്‍സരത്തിന്റെ മൂന്നാം സെഷനാണ് ഉപേക്ഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 369 റണ്‍സിന് പുറത്തായി. തുടര്‍ന്ന് മറുപടി ബാറ്റിങില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട. 44 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ, ഏഴ് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പൂജാര (8), അജിങ്ക്യാ രഹാനെ (2) എന്നിവരാണ് ഇന്ന് കളിനിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. ഓസിസിനായി ആദ്യ ഇന്നിങ്‌സില്‍ ടിം പെയിന്‍ 50 റണ്‍സ് നേടി.ഇന്ത്യയ്ക്കായി നടരാജന്‍, ശ്രാദുള്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.



Next Story

RELATED STORIES

Share it