Cricket

കരീബിയന്‍ കരുത്തിനെ പിടിച്ചുകെട്ടി കംഗാരുക്കള്‍; ഓസിസിന് 15 റണ്‍സ് ജയം

കരീബിയന്‍ കരുത്തിനെ പിടിച്ചുകെട്ടി കംഗാരുക്കള്‍; ഓസിസിന് 15 റണ്‍സ് ജയം
X

ട്രന്റ് ബ്രിഡ്ജ്: അവസാനം വരെ പോരാടിയെങ്കിലും ചാംപ്യന്‍മാരുടെ പരിചയസമ്പത്തിന് മുന്നില്‍ വിജയം അടിയറവച്ച് വെസ്റ്റ്ഇന്‍ഡീസ്. ലോകകപ്പില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ വിന്‍ഡീസിനെ ആസ്‌ത്രേലിയ 15 റണ്‍സിന് തോല്‍പ്പിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍ കരീബിയന്‍സ് തകരുകയായിരുന്നു. അഞ്ച് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് താരമായത്. 289 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ്ഇന്‍ഡീസിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഷായ് ഹോപ്പ്(68), നിക്കോളസ് പൂരന്‍(40), ജേസണ്‍ ഹോള്‍ഡര്‍(51) എന്നിവരാണ് വെസ്റ്റ്ഇന്‍ഡീസിനായി മികച്ച പോരാട്ടം കാഴ്ചവച്ചവര്‍. അവസാന ഓവറുകളില്‍ കാര്‍ലോസും(16), ആഷ്‌ലി നഴ്‌സും(19) പിടിച്ചുനിന്നെങ്കിലും ഓസിസിന് മുന്നില്‍ വിന്‍ഡീസിന് കാലിടറുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കൊയ്യാനായത് ഓസിസിന് നേട്ടമായി. പാറ്റ് കുമിന്‍സ് രണ്ട് വിക്കറ്റ് നേടി.

ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ആസ്‌ത്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. 49 ഓവറില്‍ ഓസിസ് 288 റണ്‍സെടുത്ത് പുറത്തായി. 38 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ആസ്‌ത്രേലിയയെ കരകയറ്റിയത് സ്റ്റീവ് സ്മിത്തും (73), അലക്‌സ് കേരയും (45), നഥാന്‍ കൗടലര്‍ നെയ്‌ലു(92)മാണ്. ഓസിസ് സ്‌കോര്‍ 200നു മുകളില്‍ എത്തിച്ചത് നഥാന്റെ വെടിക്കെട്ട് ബാറ്റിങാണ്. എട്ടാം നമ്പറിലെത്തിയ നഥാന്‍ 62 പന്തില്‍ നിന്നാണ് 92 റണ്‍സെടുത്തത്. നഥാനാണ് മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. വെസ്റ്റ്ഇന്‍ഡീസിനായി കാര്‍ലോസ് ബ്രെത്ത് വൈറ്റ് മൂന്നും ഓഷാനെ തോമസ്, ഷെല്‍ഡന്‍ കോട്രേല്‍ , ആന്‍േ്രന്ദ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Next Story

RELATED STORIES

Share it