Cricket

ബിസിസിഐ അയയുന്നു; ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിക്കും

2005-06 സീസണില്‍ രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ പര്യടനം നടത്തിയത്.

ബിസിസിഐ അയയുന്നു; ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിക്കും
X

മുംബൈ: ഇന്ത്യാ-പാക് ക്രിക്കറ്റ് ബന്ധത്തില്‍ വീണ്ടും മഞ്ഞുരുകുന്നു.നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പര്യടനം നടത്തിയേക്കും. അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത് പാകിസ്താനാണ്. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ പങ്കെടുത്തേക്കും. ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കുന്നതിന്റെ സമ്മതത്തിനായി എല്ലാ സ്റ്റേറ്റ് അസോസിയേഷനുകള്‍ക്കും ബിസിസിഐ കത്ത് നല്‍കിയിട്ടുണ്ട്. 18നാണ് ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം. ഈ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും.കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യവും ബിസിസിഐ ആരാഞ്ഞിട്ടുണ്ട്. 2005-06 സീസണില്‍ രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ പര്യടനം നടത്തിയത്. 2012-13 സീസണിലാണ് പാകിസ്താന്‍ ഇന്ത്യയില്‍ അവസാനം പര്യടനം നടത്തിയത്.




Next Story

RELATED STORIES

Share it