Cricket

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ്

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ്
X





കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കൊവിഡ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.49 കാരനായ ഗാംഗുലി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതാണ്. ഇത് രണ്ടാം തവണയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സജീവമായി ഇറങ്ങുകയായിരുന്നു.




Next Story

RELATED STORIES

Share it