Cricket

ചാംപ്യന്‍സ് ട്രോഫി; ടീം ഇന്ത്യ ജേഴ്‌സിയില്‍ 'പാകിസ്താന്‍' വേണ്ടെന്ന് ബിസിസിഐ; ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നെന്ന് പിസിബി

ചാംപ്യന്‍സ് ട്രോഫി; ടീം ഇന്ത്യ ജേഴ്‌സിയില്‍ പാകിസ്താന്‍ വേണ്ടെന്ന് ബിസിസിഐ; ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നെന്ന് പിസിബി
X

മുംബൈ: ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുള്ള ജേഴ്സിയില്‍ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് പ്രിന്റ് ചെയ്യരുതെന്ന ആവശ്യവുമായി ബിസിസിഐ രംഗത്ത്. പിന്നാലെ ഇതിനെ എതിര്‍ത്ത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വന്നതോടെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. 'ബിസിസിഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നു. ഇത് കളിയ്ക്ക് ഒട്ടും നല്ലതല്ല. ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് വരാന്‍ വിസമ്മതിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യ ക്യാപ്റ്റനെ അയയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ആതിഥേയ രാജ്യത്തിന്റെ (പാകിസ്താന്‍) പേര് അച്ചടിക്കാനും അവര്‍ ആഗ്രഹിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഐസിസി ഇക്കാര്യം അനുവദിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഐസിസി പാകിസ്താനെ പിന്തുണയ്ക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു'- ഒരു പിസിബി അംഗം പ്രതികരിച്ചു.

പാകിസ്താനില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം വന്നിരുന്നില്ല. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലാണ് അരങ്ങേറുന്നത്. ഹൈബ്രിഡ് മോഡലിനെ പാകിസ്താന്‍ എതിര്‍ത്തെങ്കിലും ഐസിസി അതിനു പരിഗണന നല്‍കിയില്ല. ഇതോടെ പാകിസ്താനു ഇക്കാര്യത്തില്‍ വഴങ്ങേണ്ടി വന്നിരുന്നു.




Next Story

RELATED STORIES

Share it