Cricket

ചാംപ്യന്‍സ് ട്രോഫി; ദുബായില്‍ ഇന്ന് ഇന്ത്യാ-ബംഗ്ലാദേശ് പോര്

ചാംപ്യന്‍സ് ട്രോഫി; ദുബായില്‍ ഇന്ന് ഇന്ത്യാ-ബംഗ്ലാദേശ് പോര്
X

റിയാദ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നു മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. പേസ് ബൗളിങ്ങിനു മൂര്‍ച്ച കൂട്ടാന്‍ മുഹമ്മദ് ഷമിക്കും അര്‍ഷ്ദീപ് സിങ് ഉണ്ടാകും. ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. സ്പിന്നറായി കുല്‍ദീപ് യാദവും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. കെ.എല്‍.രാഹുല്‍ ആയിരിക്കും വിക്കറ്റ് കീപ്പര്‍. റിഷഭ് പന്തിനു പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല.

ബുമ്രയില്ലാതെ ഇറങ്ങി ഇംഗ്ലണ്ടിനെ 30ന് തകര്‍ത്തതിന്റെ ആത്മവിശ്വാസമാണ് ബോളര്‍മാര്‍ക്ക്. പേസും ബൗണ്‍സും ആയുധമാക്കിയ ഹര്‍ഷിത് റാണയെക്കാള്‍, ഷമിക്ക് കൂട്ടായി അര്‍ഷ്ദീപ് സിങ്ങ് ടീമില്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും മൂന്ന് സ്പിന്നര്‍മാരും കൂടി ഉള്‍പ്പെടുന്നതാകും ഇന്ത്യന്‍ ബോളിങ് നിര. ജഡേജയ്ക്കും അക്‌സറിനുമൊപ്പം മൂന്നാം സ്പിന്നറാകാന്‍ മല്‍സരം കുല്‍ദീപും വരുണ്‍ ചക്രവര്‍ത്തിയും തമ്മില്‍. രാജ്യാന്ത മല്‍സരപരിചയം കുറവെങ്കിലും സമീപകാല പ്രകടത്തിന്റെ കരുത്തില്‍ വരുണിന് അവസരം ലഭിക്കാന്‍ സാധ്യത.

ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബാറ്ററായ ശുഭ്മന്‍ ഗില്ലിനിന് ഹോം ഗ്രൗണ്ടിലെ മികവ് ഇന്ത്യയ്ക്കുപുറത്തും ആവര്‍ത്തിക്കാനറിയാമെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരമാണിത്. ഇംഗ്ലണ്ടിനെതിരെ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും നേടി തീപ്പൊരി ഫോമിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍.

ഷാക്കിബ് അല്‍ ഹസന്‍ ഇല്ലാതെയെത്തുന്ന ബംഗ്ലദേശ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകാനെ സാധ്യതയില്ല. കരുതിയിരിക്കേണ്ടത് 150 കിലോമീറ്റര്‍ വേഗതിയില്‍ പന്തെറിയുന്ന ബംഗ്ലദേശിന്റെ പുത്തന്‍ പേസ് സെന്‍സേഷന്‍ നഹിദ് റാണയെയാണ്.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി






Next Story

RELATED STORIES

Share it