Cricket

ഐ പി എല്‍; ഹൈദരാബാദിന് തിരിച്ചടി; വാര്‍ണര്‍ കളിക്കില്ല

പരിക്ക് ഭേദമാവാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തിന് എന്‍ഒസിയും നല്‍കില്ല.

ഐ പി എല്‍; ഹൈദരാബാദിന് തിരിച്ചടി; വാര്‍ണര്‍ കളിക്കില്ല
X

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള വിദേശ താരമാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാംപ്റ്റനായ വാര്‍ണര്‍ ഇക്കുറി ഐപിഎല്ലില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ താരത്തിന് പരിക്കേറ്റിരുന്നു. നാഭിക്കേറ്റ പരിക്കില്‍ നിന്ന് താന്‍ പൂര്‍ണ്ണമായും മോചിതനായിട്ടില്ലെന്നും ആറ് മുതല്‍ ഒമ്പത് മാസം വരെ പരിക്ക് ഭേദമാവാന്‍ സമയം ആവശ്യമാണെന്നും താരം ഇന്നലെ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്നുള്ള വേദന അസഹനീയമാണ്. ചെറുതായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ അദ്ധ്വാനിക്കുന്നത് പരിക്കിനെ ബാധിക്കുന്നു.പരിക്ക് വേഗം മാറുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് എന്നും വാര്‍ണര്‍ പറയുന്നു.


ഈ വരുന്ന ഏപ്രിലില്‍ ആണ് ഐപിഎല്ലിന് തുടക്കമാവുന്നത്. വാര്‍ണര്‍ വ്യക്തമാക്കിയ കാലാവധി നോക്കുമ്പോള്‍ താരം ഈ ഐപിഎല്ലില്‍ കളിക്കില്ലെന്നാണ് സൂചന. പരിക്ക് ഭേദമാവാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തിന് എന്‍ഒസിയും നല്‍കില്ല. കൂടാതെ വരുന്ന ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിനായി താരത്തെ പൂര്‍ണ്ണ സജ്ജമാക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. ഇതിന് മുമ്പ് ഐപിഎല്ലില്‍ കളിച്ച് വാര്‍ണറുടെ പരിക്കിന്റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ ഓസ്‌ട്രേലിയയും ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വാര്‍ണറുടെ അഭാവം കാര്യമായി ബാധിക്കും. അതിനിടെ വാര്‍ണര്‍ക്കെതിരേയും ടീമിനെതിരേയും ഹൈദരാബാദ് ആരാധകരുടെ പ്രതിഷേധം ശക്തമാണ്. ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ സണ്‍റൈസേഴ്‌സിസില്‍ ഒരു പ്രാദേശിക താരത്തെയും ടീം ഉള്‍പ്പെടുത്താത്താണ് പ്രതിഷേധത്തിന് കാരണം. ടീമിലെ പ്രധാന വിദേശതാരമായ വാര്‍ണറുടെ ഇടപെടലാണ് ഇതിന് പിന്നില്ലെന്നാണ് ആരാധകരുടെ പക്ഷം.




Next Story

RELATED STORIES

Share it